കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തേണ്ടെന്ന് നാട്ടുകാര്‍; ചന്ദനയ്ക്കാംപാറയില്‍ വനംവകുപ്പ് പ്രതിസന്ധിയില്‍

നാട്ടിലിറങ്ങി കിണറ്റില് വീണ കാട്ടാനയെ രക്ഷപ്പെടുത്തേണ്ടെന്ന ആവശ്യവുമായി നാട്ടുകാര്.
 | 
കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തേണ്ടെന്ന് നാട്ടുകാര്‍; ചന്ദനയ്ക്കാംപാറയില്‍ വനംവകുപ്പ് പ്രതിസന്ധിയില്‍

കണ്ണൂര്‍: നാട്ടിലിറങ്ങി കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തേണ്ടെന്ന ആവശ്യവുമായി നാട്ടുകാര്‍. കണ്ണൂര്‍ ചന്ദനയ്ക്കാംപാറ ഷിമോഗ കോളനിയിലാണ് സംഭവം. കാട്ടാന ശല്യം രൂക്ഷമായ ഇവിടെ നിന്ന് നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപവുമായാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്.

ഇന്നു പുലര്‍ച്ചെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിക്കാന്‍ വനംവകുപ്പ് എത്തിയപ്പോഴായിരുന്നു പ്രതിഷേധം. സ്ഥലത്തെത്തിയ പോലീസിനെയും നാട്ടുകാര്‍ തടഞ്ഞു. ആനയെ കര കയറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വനം വകുപ്പ് ഫയര്‍ ഫോഴ്‌സിന്റെ സഹായവും തേടി.