പൊട്ടക്കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി; നന്ദി പ്രകടിപ്പിച്ച് കാട്ടാനക്കൂട്ടം; വീഡിയോ കാണാം

പൊട്ടക്കിണറ്റില് വീണ ആനക്കുട്ടിയെ കിണറിടിച്ച് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ ആനക്കുട്ടിയെ കൊണ്ടുപോകാനെത്തിയ ആനക്കൂട്ടം തുമ്പിക്കൈ വീശി നന്ദിപ്രകടനം നടത്തിയത് അപൂര്വ കാഴ്ചയായി. കോതമംഗലം, തട്ടേക്കാട്, ഉരുളന്തണ്ണിയിലാണ് സംഭവം. രാത്രിയില് നാട്ടിലിറങ്ങിയ ആനക്കൂട്ടത്തിലെ കുട്ടിയാന അബദ്ധത്തില് പൊട്ടക്കിണറ്റില് വീഴുകയായിരുന്നു. അതിനു സമീപത്തായി നിലയുറപ്പിച്ച ആനക്കൂട്ടം പുലര്ച്ചെ ആളുകള് എത്തിത്തുടങ്ങിയതോടെ കുറച്ച് അകലേക്ക് മാറി.
 | 

പൊട്ടക്കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി; നന്ദി പ്രകടിപ്പിച്ച് കാട്ടാനക്കൂട്ടം; വീഡിയോ കാണാം

കോതമംഗലം: പൊട്ടക്കിണറ്റില്‍ വീണ ആനക്കുട്ടിയെ കിണറിടിച്ച് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ ആനക്കുട്ടിയെ കൊണ്ടുപോകാനെത്തിയ ആനക്കൂട്ടം തുമ്പിക്കൈ വീശി നന്ദിപ്രകടനം നടത്തിയത് അപൂര്‍വ കാഴ്ചയായി. കോതമംഗലം, തട്ടേക്കാട്, ഉരുളന്‍തണ്ണിയിലാണ് സംഭവം. രാത്രിയില്‍ നാട്ടിലിറങ്ങിയ ആനക്കൂട്ടത്തിലെ കുട്ടിയാന അബദ്ധത്തില്‍ പൊട്ടക്കിണറ്റില്‍ വീഴുകയായിരുന്നു. അതിനു സമീപത്തായി നിലയുറപ്പിച്ച ആനക്കൂട്ടം പുലര്‍ച്ചെ ആളുകള്‍ എത്തിത്തുടങ്ങിയതോടെ കുറച്ച് അകലേക്ക് മാറി.

പിന്നീട് ജെസിബി ഉപയോഗിച്ച് കിണര്‍ ഇടിച്ചാണ് കുട്ടിയാനയെ പുറത്തെത്തിച്ചത്. കുട്ടി കിണറില്‍ നിന്ന് രക്ഷപ്പെട്ട് എത്തുന്നത് കണ്ടപ്പോള്‍ ആനക്കൂട്ടം അവന്റെ അടുത്തേക്ക് പാഞ്ഞെത്തി. അവനെ കൂട്ടിക്കൊണ്ടു പോകുന്നതിനിടെ നന്ദിസൂചകമെന്ന പോലെ ഒരാന തിരിഞ്ഞു നിന്ന് ജനക്കൂട്ടത്തിനു നേരെ തുമ്പിക്കൈ വീശിക്കാട്ടി. നന്ദിപ്രകടനമാണെന്ന് തിരിച്ചറിഞ്ഞ ജനങ്ങള്‍ യാത്ര പറഞ്ഞപ്പോള്‍ ആനക്കൂട്ടം തിരികെ കാട്ടിലേക്ക് മടങ്ങി.

വീഡിയോ കാണാം

പൊട്ടക്കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി; നന്ദി പ്രകടിപ്പിച്ച് കാട്ടാനക്കൂട്ടം; വീഡിയോ കാണാം പൊട്ടക്കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി; നന്ദി പ്രകടിപ്പിച്ച് കാട്ടാനക്കൂട്ടം; വീഡിയോ കാണാം പൊട്ടക്കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി; നന്ദി പ്രകടിപ്പിച്ച് കാട്ടാനക്കൂട്ടം; വീഡിയോ കാണാം പൊട്ടക്കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി; നന്ദി പ്രകടിപ്പിച്ച് കാട്ടാനക്കൂട്ടം; വീഡിയോ കാണാം പൊട്ടക്കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി; നന്ദി പ്രകടിപ്പിച്ച് കാട്ടാനക്കൂട്ടം; വീഡിയോ കാണാം