അടിയന്തരപ്രമേയത്തിന് അവതരണാനുമതിയില്ല; പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി

ബാർ കോഴക്കേസിൽ ആരോപണ വിധേയനായ മന്ത്രി കെ.എം മാണിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.
 | 

അടിയന്തരപ്രമേയത്തിന് അവതരണാനുമതിയില്ല; പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി

തിരുവനന്തപുരം: ബാർ കോഴക്കേസിൽ ആരോപണ വിധേയനായ മന്ത്രി കെ.എം മാണിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.

എസ്. ശർമ്മയാണ് പ്രതിപക്ഷത്ത് നിന്നും പ്രമേയത്തിന് അവതരണാനുമതി തേടിയത്. മാണിയെ രക്ഷിക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുവെന്നും പ്രതിപക്ഷം സഭയിൽ ആരോപിച്ചു. എന്നാൽ ഒരു ഇടപെടലുകളും നടത്തുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി. കേസന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയാണ് ഇന്നും നാളെയും നിയമസഭയിൽ നടക്കുന്നത്. ധനമന്ത്രി കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചിരുന്നു. 13 നാണ് ബജറ്റ്.