സൂര്യ ടിവിയില്‍ തൊഴിലാളി പ്രക്ഷോഭം; കൊച്ചി ഓഫീസില്‍ സിഇഒയെയും എച്ച്ആര്‍ മാനേജരേയും ജീവനക്കാര്‍ ഘെരാവോ ചെയ്തു

സൂര്യ ടിവിയില് ദിവസങ്ങളായി തുടരുന്ന ജീവനക്കാരുടെ അതൃപ്തി പ്രത്യക്ഷ സമരത്തിലേക്ക്. കൊച്ചി വാഴക്കാലയില് പ്രവര്ത്തിക്കുന്ന ഓഫീസില് ജീവനക്കാര് സിഇഒ സി.പ്രവീണിനെയും എച്ച്ആര് മാനേജര് ജവഹര് മൈക്കിളിനേയും തടഞ്ഞു വെച്ചു. കാലങ്ങളായി ശമ്പളവര്ദ്ധനവ് നടപ്പാക്കാത്ത മാനേജ്മെന്റ് നടപടിക്കെതിരേ ജീവനക്കാര് പ്രക്ഷോഭത്തിന്റെ പാതയിലാണ്. കഴിഞ്ഞ ദിവസം ബിഎംഎസിന്റെ നേതൃത്വത്തില് ഇവിടെ യൂണിയന് പ്രവര്ത്തനം ആരംഭിക്കുകയും വിവധ ആവശ്യങ്ങളുന്നയിച്ച് മാനേജ്മെന്റിന് കത്ത് നല്കുകയും ചെയ്തിരുന്നു.
 | 

സൂര്യ ടിവിയില്‍ തൊഴിലാളി പ്രക്ഷോഭം; കൊച്ചി ഓഫീസില്‍ സിഇഒയെയും എച്ച്ആര്‍ മാനേജരേയും ജീവനക്കാര്‍ ഘെരാവോ ചെയ്തു

കൊച്ചി: സൂര്യ ടിവിയില്‍ ദിവസങ്ങളായി തുടരുന്ന ജീവനക്കാരുടെ അതൃപ്തി പ്രത്യക്ഷ സമരത്തിലേക്ക്. കൊച്ചി വാഴക്കാലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ ജീവനക്കാര്‍ സിഇഒ സി.പ്രവീണിനെയും എച്ച്ആര്‍ മാനേജര്‍ ജവഹര്‍ മൈക്കിളിനേയും തടഞ്ഞു വെച്ചു. കാലങ്ങളായി ശമ്പളവര്‍ദ്ധനവ് നടപ്പാക്കാത്ത മാനേജ്‌മെന്റ് നടപടിക്കെതിരേ ജീവനക്കാര്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. കഴിഞ്ഞ ദിവസം ബിഎംഎസിന്റെ നേതൃത്വത്തില്‍ ഇവിടെ യൂണിയന്‍ പ്രവര്‍ത്തനം ആരംഭിക്കുകയും വിവധ ആവശ്യങ്ങളുന്നയിച്ച് മാനേജ്‌മെന്റിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.

ഓണത്തിന് ബോണസ് നല്‍കാന്‍ മാനേജ്‌മെന്റ് വിസമ്മതിച്ചതാണ് പ്രക്ഷോഭം ശക്തമാകാന്‍ കാരണം. ഭൂരിപക്ഷം ജീവനക്കാര്‍ക്കും 5000 രൂപ മുതല്‍ 8000 രൂപ വരെ മാത്രമേ ശമ്പളമായി നല്‍കുന്നുള്ളുവെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു. ന്യായമായ ശമ്പളവര്‍ദ്ധന നടപ്പാക്കാന്‍ മാനേജ്‌മെന്റ് വിസമ്മതിക്കുകയാണെന്നും ജീവനക്കാര്‍ പറഞ്ഞു.