എമ്പുരാന്‍! ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു; ടീസര്‍ പുറത്ത്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത മോഹന്ലാല് ചിത്രം ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു.
 | 
എമ്പുരാന്‍! ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു; ടീസര്‍ പുറത്ത്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു. എമ്പുരാന്‍ എന്ന പേരില്‍ വരുന്ന ചത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മോഹന്‍ലാലാണ് പ്രഖ്യാപനം നടത്തിയത്. അബ്രാം ഖുറേഷി അബ്രാം എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്. പൃഥ്വിരാജും ശക്തി കപൂറും ടീസറിലുണ്ട്. തീയേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന ലൂസിഫറിന് രണ്ടാം ഭാഗം വരുന്നുവെന്ന സൂചന തിരക്കഥാകൃത്ത് നേരത്തേ നല്‍കിയിരുന്നു. ഇന്നലെ പൃഥ്വിരാജും മുരളി ഗോപിയും മോഹന്‍ലാലും മഞ്ജു വാര്യരും ഉള്‍പ്പെടെയുള്ളവര്‍ പുതിയ പ്രഖ്യാപനം നടത്തുമെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിരുന്നു.

ടീസര്‍ കാണാം

L2 – EMPURAAN

#L2 #EMPURAAN More than a King..less than a God!Coming SOON ENOUGH!

Posted by Murali Gopy on Tuesday, June 18, 2019