എന്റെ വക 500 ൽ ലഭിച്ച തുക മാണി കാരുണ്യയിൽ അടച്ചിട്ടില്ല

എന്റെ വക 500 എന്ന പ്രതിഷേധ പരിപാടിയിലൂടെ ലഭിച്ച തുക ധനകാര്യമന്ത്രി കെ.എം. മാണി കാരുണ്യ ഫണ്ടിലേക്ക് അടച്ചിട്ടില്ല എന്ന് വിവരാവകാശ രേഖ. സംവിധായകൻ ആഷിക് അബു തുടക്കമിട്ട #Entevaka500 എന്ന സോഷ്യൽ മീഡിയ ഹാഷ് ടാഗ് ക്യാംപെയ്ന്റെ ഭാഗമായി അയച്ച തുകയാണ് മാണി കാരുണ്യ ഫണ്ടിലേക്ക് നിക്ഷേപിക്കാത്തത്. നേരത്തെ മാണിക്കെതിരേ പ്രതിഷേധം ശക്തമായിരുന്ന സമയത്താണ് യുവാക്കൾ പണം മണി ഓർഡറായി അയച്ചത്. മണി ഓർഡർ വഴി ലഭിച്ച തുക കാരുണ്യ ഫണ്ടിലേക്ക് നിക്ഷേപിക്കും എന്നായിരുന്നു മാണിയുടെ പ്രതികരണം.
 | 

എന്റെ വക 500 ൽ ലഭിച്ച തുക മാണി കാരുണ്യയിൽ അടച്ചിട്ടില്ല
കൊച്ചി: എന്റെ വക 500 എന്ന പ്രതിഷേധ പരിപാടിയിലൂടെ ലഭിച്ച തുക ധനകാര്യമന്ത്രി കെ.എം. മാണി കാരുണ്യ ഫണ്ടിലേക്ക് അടച്ചിട്ടില്ല എന്ന് വിവരാവകാശ രേഖ. സംവിധായകൻ ആഷിക് അബു തുടക്കമിട്ട #Entevaka500 എന്ന സോഷ്യൽ മീഡിയ ഹാഷ് ടാഗ് ക്യാംപെയ്‌ന്റെ ഭാഗമായി അയച്ച തുകയാണ് മാണി കാരുണ്യ ഫണ്ടിലേക്ക് നിക്ഷേപിക്കാത്തത്. നേരത്തെ മാണിക്കെതിരേ പ്രതിഷേധം ശക്തമായിരുന്ന സമയത്താണ് യുവാക്കൾ പണം മണി ഓർഡറായി അയച്ചത്. മണി ഓർഡർ വഴി ലഭിച്ച തുക കാരുണ്യ ഫണ്ടിലേക്ക് നിക്ഷേപിക്കും എന്നായിരുന്നു മാണിയുടെ പ്രതികരണം.

വിവരാവകാശ പ്രവർത്തകനായ ധനരാജ് സുഭാഷ് ചന്ദ്രനാണ് വിവരാവകാശ നിയമപ്രകാരം വിവരം അന്വേഷിച്ചത്. ധനകാര്യമന്ത്രി കാരുണ്യ ഫണ്ടിലേക്ക് സംഭാവന ഒന്നും നൽകിയിട്ടില്ല എന്നാണ് ഭാഗ്യക്കുറി ജോയിന്റ് ഡയറക്ടർ അറിയിച്ചത്. മാണിക്കെതിരേ നിരവധി പ്രതിഷേധ പോസ്റ്റുകളാണ് #Entevaka500 എന്ന ഹാഷ്ടാഗിലൂടെ പ്രചരിച്ചത്.