Sunday , 9 August 2020
News Updates

60 കലാകാരന്‍മാര്‍, 60 ലൊക്കേഷനുകള്‍, ഒറ്റച്ചോദ്യം; സിനിമാതാരങ്ങളുടെ ലോക്ക് ഡൗണ്‍ വീഡിയോ കാണാം

ലോക്ക് ഡൗണില്‍ വീട്ടിലിരിക്കുന്നവരില്‍ പലര്‍ക്കും ചെയ്യാന്‍ കാര്യമായി ഒന്നുമില്ല. ചില മേഖലകളില്‍ ജോലിയെടുക്കുന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ ജോലി ചെയ്യാന്‍ കഴിയും. എന്നാല്‍ കലാകാരന്‍മാര്‍ക്കോ? ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക് ഓടിയിരുന്ന സിനിമാ താരങ്ങള്‍ ഇപ്പോള്‍ ഒന്നും ചെയ്യാനാവാതെ വീട്ടിലിരിക്കുകയാണ്. അവരുടെ ലോക്ക് ഡൗണ്‍ അനുഭവങ്ങളാണ് ‘എന്താപ്പോ ചെയ്യാ’ എന്ന ലോക്ക് ഡൗണ്‍ വീഡിയോയിലുള്ളത്. വിഷ്ണു രാജ് രചിച്ച് നടനും ഗായകനുമായ അരുണ്‍ ഗോപന്‍ സംഗീതം നല്‍കി ആലപിച്ച ഗാനത്തിന്റെ വീഡിയോയില്‍ 60 നടീനടന്‍മാരാണ് പ്രത്യക്ഷപ്പെടുന്നത്. താരങ്ങള്‍ വീടുകളില്‍ സ്വയം ഷൂട്ട് ചെയ്ത വീഡിയോകള്‍ ഉപയോഗിച്ചാണ് ഈ മ്യൂസിക് വീഡിയോ ചെയ്തിരിക്കുന്നത്.

ലോക്ക് ഡൗണ്‍ ഗാനം കാണാം

DONT MISS