നികുതി പിരിക്കാൻ സർക്കാരിനറിയാമെന്ന് കെ.സി ജോസഫ്; പിരിക്കാൻ വന്നാൽ അനുഭവിക്കുമെന്ന് ഇ.പി ജയരാജൻ

നികുതി പ്രഖ്യാപിച്ചാൽ അത് പിരിക്കാനും സർക്കാരിന് അറിയാമെന്ന് മന്ത്രി കെ.സി ജോസഫ്. അതിന്റെ പേരിലുള്ള സി.പി.എമ്മിന്റെ ഭീഷണിക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കില്ലെന്നും ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടെന്നും കെ.സി ജോസഫ് പറഞ്ഞു.
 | 

തിരുവനന്തപുരം: നികുതി പ്രഖ്യാപിച്ചാൽ അത് പിരിക്കാനും സർക്കാരിന് അറിയാമെന്ന് മന്ത്രി കെ.സി ജോസഫ്. അതിന്റെ പേരിലുള്ള സി.പി.എമ്മിന്റെ ഭീഷണിക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കില്ലെന്നും ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടെന്നും കെ.സി ജോസഫ് പറഞ്ഞു.

വർദ്ധിപ്പിച്ച നികുതി പിരിക്കാൻ വന്നാൽ അനുഭവിക്കുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ പറഞ്ഞു. പോലീസിന്റെ സഹായത്തോടെ നികുതി പിരിക്കാനെത്തിയാൽ ജനങ്ങളെ അണിനിരത്തി നേരിടും. വി.എം.സുധീരനും കെ.സി. ജോസഫും വിചാരിച്ചാൽ നികുതി പിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നികുതി വർദ്ധനയിൽ സുധീരന്റെ അനുമതിയോടെയാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി എല്ലാ തീരുമാനവുമെടുത്തതെന്ന് കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. നികുതി വർദ്ധനവ് നടപ്പാക്കാൻ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു.