കൊച്ചിയില്‍ മൂന്ന് വയസുള്ള കുട്ടിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു; അതീവ ജാഗ്രത

നെടുമ്പാശേരി എയര്പോര്ട്ടില് നടത്തിയ പരിശോധനയ്ക്കിടെ സംശയം തോന്നിയതോടെ കുട്ടിയെ ഐസലോഷന് വാര്ഡിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വൈറസ് ബാധ സ്ഥിരീകരിച്ചു. കുട്ടിക്കൊപ്പമുണ്ടായിരുന്ന മാതാപിതാക്കളും ഐസലോഷന് വാര്ഡില് നിരീക്ഷണത്തിലാണ്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധയേറ്റ് ചികിത്സയില് കഴിയുന്നവരുടെ എണ്ണം ആറായി ഉയര്ന്നു.
 | 
കൊച്ചിയില്‍ മൂന്ന് വയസുള്ള കുട്ടിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു; അതീവ ജാഗ്രത

കൊച്ചി: പത്തനംതിട്ട ജില്ലയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ എറാണകുളം ജില്ലയിലും കോവിഡ്-19 ബാധ. ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിക്ക് വൈറസ് ബാധയേറ്റിരിക്കുന്നത്. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെ സംശയം തോന്നിയതോടെ കുട്ടിയെ ഐസലോഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വൈറസ് ബാധ സ്ഥിരീകരിച്ചു. കുട്ടിക്കൊപ്പമുണ്ടായിരുന്ന മാതാപിതാക്കളും ഐസലോഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആറായി ഉയര്‍ന്നു.

കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണ്. നിലവിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. ഇറ്റലിയിൽ നിന്നെത്തിയ കുട്ടിക്ക് പനിയുണ്ടെന്ന് തിരിച്ചറിഞ്ഞ ശേഷം, വിമാനത്താവളത്തിലെ പ്രത്യേക കവാടം വഴി പുറത്തെത്തിച്ച് ആംബുലൻസിൽ റണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഏഴാം തിയതിയാണ് ഇവർ ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തുന്നത്. ദുബായി – കൊച്ചി EK 503 വിമാനത്തിലാണ് കുട്ടിയും മാതാപിതാക്കളും എത്തിയത്. വിമാനത്തിലുണ്ടായിരുന്നവരെ ഉടൻ കണ്ടെത്തി ഐസലോഷൻ വാർഡിലേക്ക് മാറ്റിയേക്കും.

വിമാനത്താവളത്തിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ നിരീക്ഷണത്തിൽ നിർത്താനാണ് നിലവിൽ തീരുമാനം. കൊറോണയെ പ്രതിരോധിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ 3000ത്തിലേറെ ആളുകൾ ഹോം ഐസലോഷനിൽ കഴിയുന്നുണ്ട്. സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. വിദേശരാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്ത് എത്തുന്നവർ യാതൊരു കാരണവശാലും പരിശോധന കൂടാതെ വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിട്ടുണ്ട്.