24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 5 പ്രവാസികള്‍; ഇതുവരെ മരിച്ചത് 44 പേര്‍

കോവിഡ് ബാധിച്ച് പ്രവാസികളുടെ മരണങ്ങള് വര്ദ്ധിക്കുന്നു.
 | 
24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 5 പ്രവാസികള്‍; ഇതുവരെ മരിച്ചത് 44 പേര്‍

കൊച്ചി: കോവിഡ് ബാധിച്ച് പ്രവാസികളുടെ മരണങ്ങള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മലയാളികള്‍ കോവിഡ് മൂലം മരിച്ചു. ഇതോടെ കോവിഡ് മൂലം വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 45 ആയി. അമേരിക്കയിലും ഗള്‍ഫിലുമാണ് പ്രവാസി മലയാളികളുടെ മരണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം പ്രവാസികളെ നാട്ടിലേക്ക് എന്ന് എത്തിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല.

ഇന്നലെ ക്യാബിനറ്റ് സെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തിലും തീരുമാനം അറിയിച്ചിട്ടില്ല. വിദേശത്ത് നിന്ന് നാട്ടിലെത്തുന്നതിനായി 4.13 ലക്ഷം പേര്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈയാഴ്ച മുതല്‍ പ്രവാസികളെ എത്തിക്കുമെന്നും ആദ്യം മാലദ്വീപില്‍ നിന്നുള്ളവരെയായിരിക്കും എത്തിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാലി ദ്വീപില്‍ നിന്ന് ഇന്ത്യയിലേക്ക് കപ്പല്‍ മാര്‍ഗ്ഗമായിരിക്കും പ്രവാസികളെ എത്തിക്കുക.

ഇവരുടെ യാത്രാക്കൂലി വാങ്ങേണ്ടെന്നാണ് തീരുമാനമെങ്കിലും ക്വാറന്റീനില്‍ കഴിയുന്നതിന് പണം നല്‍കേണ്ടി വരും. കൊച്ചിയില്‍ ആയിരിത്തും ഇവരെ എത്തിക്കുക. പതിനാല് ദിവസത്തിന് ശേഷം സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്ന വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനം എടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.