Saturday , 14 December 2019
News Updates

ചികിത്സ നിഷേധിച്ചു; സര്‍ക്കാര്‍ ഗൈനക്കോളജിസ്റ്റിനെതിരെ പരാതിയുമായി ഗര്‍ഭിണിയായ പ്രവാസി നഴ്‌സ്

കല്‍പറ്റ: പ്രസവത്തിനായി നാട്ടിലെത്തിയ പ്രവാസി നഴ്‌സിന് സര്‍ക്കാര്‍ ഗൈനക്കോളജിസ്റ്റ് ചികിത്സ നിഷേധിച്ചതായി പരാതി. ഖത്തറില്‍ നഴ്‌സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനി ഷെല്‍ബി ലിജോ എന്ന യുവതിയാണ് ഫെയിസ്ബുക്ക് പോസ്റ്റില്‍ തനിക്ക് നേരിട്ട ദുരനുഭവം തുറന്നെഴുതിയിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ.ബിനിക്കെതിരെയാണ് ആക്ഷേപം.

ഡോക്ടര്‍ വൈകുന്നേരം നടത്തുന്ന പരിശോധനയ്ക്കായി സുല്‍ത്താന്‍ ബത്തേരി ആശുപത്രിയില്‍ ജോലി ചെയ്യുന്ന സുഹൃത്തായ നഴ്‌സിന്റെ ശുപാര്‍ശയിലാണ് എത്തിയത്. എന്നാല്‍ പ്രൈവറ്റ് ആശുപത്രിയില്‍ പൊയ്‌ക്കൊള്ളാനും അവസാന ഘട്ടത്തിലുള്ള കേസുകള്‍ എടുക്കില്ലെന്നുമാണ് ഡോക്ടര്‍ ബിനി പറഞ്ഞതെന്ന് ഷെല്‍ബി കുറിക്കുന്നു. ലാബ് റിപ്പോര്‍ട്ടുകളോ മറ്റ് പരിശോധനാ ഫലങ്ങളോ നോക്കാന്‍ പോലും ഡോക്ടര്‍ തയ്യാറായില്ല. എനിക്ക് താല്പര്യമില്ല, എടുക്കില്ല എന്നും ഡോക്ടര്‍ പറഞ്ഞു.

എമര്‍ജന്‍സിയാണെങ്കില്‍ എടുക്കില്ലേ എന്ന ചോദ്യത്തിന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയക്കുമെന്നാണ് ഡോക്ടര്‍ മറുപടി നല്‍കിയത്. തനിക്ക് ചികിത്സ നിഷേധിക്കുകയാണ് ഡോക്ടര്‍ ചെയ്തതെന്ന് ഷെല്‍ബി ആരോപിക്കുന്നു. ആരോഗ്യമന്ത്രിയെ ഇക്കാര്യം അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എടുത്തയാളില്‍ നിന്ന് തണുപ്പന്‍ മറുപടിയാണ് ലഭിച്ചതെന്നും ഷെല്‍ബി പറയുന്നു.

പോസ്റ്റ് വായിക്കാം

ഞാന്‍ പ്രവാസിയായ ഒരു നേഴ്‌സ് ആണ് …june 15 ന് രണ്ടാമത്തെ ഡെലിവെറിക്കായി നാട്ടിലെത്തിയതാണ് ഞാന്‍ ..കഴിഞ്ഞ 10 ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപതിയിലെ Dr.Bini .B (Gynaecologist ).അവരെ കാണാന്‍ പോവുകയുണ്ടായി 4 ആം തിയ്യതി വരേ അവര്‍ അവധിയാണെന്നു എന്റെ അയല്‍വാസിയായ അതെ ആശുപതിയില്‍ ജോലി ചെയ്യുന്ന നേഴ്‌സ് വഴി അറിയാന്‍ കഴിഞ്ഞു ..ആദ്യത്തെ. നോര്‍മല്‍ ഡെലിവറി ആയിരുന്ന കൊണ്ടും ,വേറെ കോംപ്ലിക്കേഷന്‍സ് ഒന്നും ഇല്ലാത്തതു കൊണ്ടും വന്നു കുറച്ചു ദിവസങ്ങള്‍ ശ്രമിച്ചു ഒടുവില്‍ ബുക്ക് ചെയ്തു 10 ന് വൈകിട്ട് 40 kms ദൂരം taxi വിളിച്ചു ചെന്നു ..9 മത്തെ ടോക്കണ്‍ ആയിരുന്നു ..കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം അകത്തു കയറി good evening പറഞ്ഞു ..ഒന്നിരിക്കാന്‍ പോലും പറയാതെ നിറവയറുമായി നില്‍ക്കുന്ന എന്നോട് ധാര്‍ഷ്ട്യത്തോടെ എന്തിനാ വന്നേ എന്ന ചോദ്യം ..അയല്‍വാസിയായ നേഴ്‌സ് എന്റെ കാര്യം സൂചിപ്പിച്ചിരുന്നു എന്നും ,അവരുടെ പേര് പറഞ്ഞപ്പോള്‍ ഡോക്ടര്‍ക്ക് മനസിലായി എന്നും എനിക്ക് തോന്നി …ഈര്‍ഷ്യയോടെ നിനക്ക് വേണമെങ്കില്‍ ഏതെങ്കിലും പ്രൈവറ്റ് ആശുപത്രിയില്‍ പൊയ്‌ക്കോളാനും ,ഞങ്ങള്‍ last term കേസുകള്‍ എടുക്കില്ലെന്നും ,ഇപ്പോള്‍ നല്ല തിരക്കാണെന്നും പറഞ്ഞു ഒഴിവാക്കി ..എന്റെ lab റിപ്പോട്ടുകളോ ,ultraosund റിപ്പോര്‍ട്ടുകളോ ഒന്നും വാങ്ങി നോക്കുക പോലുമോ ചെയ്തില്ല ..മാഡം govt.നിയമം ആണോ ഇതെന്ന് ചോദിച്ചപ്പോള്‍ ..അല്ല എനിക്ക് താല്‍പര്യമില്ല എടുക്കില്ല എന്ന് തീര്‍ത്തു പറഞ്ഞു ..അവര്‍ Dr.തന്നെയാണോ എന്ന് സംശയം ..അതോ cash കൊടുക്കാത്തതിന്റെ ഈര്ഷ്യയോ ? Evening OP യില്‍ രോഗിക്ക് 200 രൂപയാണ് ഫീസ് .മാഡം എമര്‍ജന്‍സി ആണെങ്കില്‍ accept ചെയ്യില്ലേ എന്ന് ചോദിച്ചപ്പോള്‍ ,ഇല്ല ആംബുലന്‍സില്‍ കോഴിക്കോട് medical college ലേക്ക് വിടുമത്രേ ..ഒരു നോര്‍മല്‍ ഡെലിവറി ആവശ്യത്തിനായി നമ്മള്‍ ചുരമിറങ്ങി ചെല്ലുമ്പോഴേക്കും പ്രസവം ആംബുലന്‍സില്‍ കഴിഞ്ഞിട്ടുണ്ടാവില്ലെ ?ഈ കാര്യം ആരോഗ്യ മന്ത്രി ഷൈലജ ടീച്ചര്‍ക്ക് ഫോണ്‍ വിളിച്ചും ,fb messengerlum,normal message വഴിയും അറിയിക്കുകയുണ്ടായി ..phone attend ചെയ്ത ആള്‍ അന്നെഷിക്കാം എന്ന തണുപ്പന്‍ മറുപടിയാണ് തന്നത് ..എങ്ങനെയാണു ഇവരോടൊക്കെ പ്രതികരിക്കേണ്ടത് ?ഇനി ആരോട് പരാതിപ്പടണം ?സാധാരണക്കാര്ക്ക് ചികിത്സ നിഷേധിക്കുകയാണ് ഇവര്‍ ..അധികാരം ഉള്ളവര്‍ക്ക് എന്തും ആകാം എന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു കാര്യങ്ങള്‍ .

ഞാൻ പ്രവാസിയായ ഒരു നേഴ്സ് ആണ് …june 15 ന് രണ്ടാമത്തെ ഡെലിവെറിക്കായി നാട്ടിലെത്തിയതാണ് ഞാൻ ..കഴിഞ്ഞ 10 ന് സുൽത്താൻ…

Posted by Nurses മല്ലു Troll – NMT on Sunday, July 14, 2019

DONT MISS