ഫേസ്ബുക്ക് ലൈവ് സെലിബ്രിറ്റി ആക്കിലപറമ്പന്‍ രണ്ട് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി പിടിയില്‍

രണ്ട് ലക്ഷത്തിലധികം രൂപയുടെ മയക്കുമരുന്നുമായി രണ്ട് യുവാക്കള് അറസ്റ്റില്. നസീഫ് അഷ്റഫ് സഹായി പി.പി. നവാസ് എന്നിവരെയാണ് ആലുവ എക്സൈസ് റേഞ്ച് ഇന്സ്പെക്ടര് ഇകെ റെജിമോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബംഗളൂരുവില് നിന്നും കൊണ്ടുവന്ന ഹാഷിഷ് കൊച്ചിയിലെ ഇടനിലക്കാരന് കൈമാറാനായിരുന്നു പദ്ധതി.
 | 

ഫേസ്ബുക്ക് ലൈവ് സെലിബ്രിറ്റി ആക്കിലപറമ്പന്‍ രണ്ട് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി പിടിയില്‍

കോഴിക്കോട്: രണ്ട് ലക്ഷത്തിലധികം രൂപയുടെ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നസീഫ് അഷ്‌റഫ് സഹായി പി.പി. നവാസ് എന്നിവരെയാണ് ആലുവ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇകെ റെജിമോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്നും കൊണ്ടുവന്ന ഹാഷിഷ് കൊച്ചിയിലെ ഇടനിലക്കാരന് കൈമാറാനായിരുന്നു പദ്ധതി.

സോഷ്യല്‍ മീഡിയ അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ലാത്ത ഒരു വ്യക്തിയാണ് ആക്കിലപ്പറമ്പന്‍ എന്നറിയപ്പെടുന്ന തൃശൂര്‍ സ്വദേശി നസീഫ് അഷ്‌റഫ്. മോഹന്‍ലാലിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയുമൊക്കെ വലിയ വിമര്‍ശനങ്ങളും വെല്ലുവിളികളും നടത്തി ഇയാള്‍ പോസ്റ്റ് ചെയ്ത മിക്ക ലൈവ് വീഡിയോകളും വൈറലായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ അന്വേഷണം വരെ നടന്നിരുന്നു.

ഒരു വര്‍ഷത്തിലധികം തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ഇരുവര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.