ജിഎന്‍പിസിയെ ബ്ലോക്ക് ചെയ്യാനാകില്ലെന്ന് ഫെയിസ്ബുക്ക്; പോലീസ് നീക്കത്തിന് തിരിച്ചടി

ജിഎന്പിസിയെ ബ്ലോക്ക് ചെയ്യാനാകില്ലെന്ന് ഫെയിസ്ബുക്ക്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണമുന്നയിച്ച് ഗ്രൂപ്പിനെതിരെ എക്സൈസും മദ്യപാനം പ്രോത്സാഹിപ്പിക്കാന് കുട്ടികളുടെ ചിത്രം ഉപയോഗിച്ചുവെന്ന് കാട്ടി പോലീസും ഗ്രൂപ്പിനെതിരെ കേസെടുത്തിരുന്നു. ഗ്രൂപ്പ് മരവിപ്പിക്കണമെന്ന് ഫെയിസ്ബുക്കിന് പോലീസ് കത്ത് നല്കുകയും ചെയ്തു. ഇതിന് പ്രതികരണമാണ് ഫെയിസ്ബുക്ക് നിലപാട് അറിയിച്ചിരിക്കുന്നത്.
 | 

ജിഎന്‍പിസിയെ ബ്ലോക്ക് ചെയ്യാനാകില്ലെന്ന് ഫെയിസ്ബുക്ക്; പോലീസ് നീക്കത്തിന് തിരിച്ചടി

തിരുവനന്തപുരം: ജിഎന്‍പിസിയെ ബ്ലോക്ക് ചെയ്യാനാകില്ലെന്ന് ഫെയിസ്ബുക്ക്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണമുന്നയിച്ച് ഗ്രൂപ്പിനെതിരെ എക്‌സൈസും മദ്യപാനം പ്രോത്സാഹിപ്പിക്കാന്‍ കുട്ടികളുടെ ചിത്രം ഉപയോഗിച്ചുവെന്ന് കാട്ടി പോലീസും ഗ്രൂപ്പിനെതിരെ കേസെടുത്തിരുന്നു. ഗ്രൂപ്പ് മരവിപ്പിക്കണമെന്ന് ഫെയിസ്ബുക്കിന് പോലീസ് കത്ത് നല്‍കുകയും ചെയ്തു. ഇതിന് പ്രതികരണമാണ് ഫെയിസ്ബുക്ക് നിലപാട് അറിയിച്ചിരിക്കുന്നത്.

ബാലനീതി നിയമമനുസരിച്ച് ജാമ്യമില്ലാ വകുപ്പുകളാണ് ഗ്രൂപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് പോലീസ് കത്തയച്ചിരിക്കുന്നതെങ്കിലും 18 ലക്ഷത്തിലേറെ അംഗങ്ങളുള്ള ഗ്രൂപ്പിനെ ഒരു പരാതിയുടെ പേരില്‍ ബ്ലോക്ക് ചെയ്യാന്‍ കഴിയില്ലെന്നാണ് ഫെയിസ്ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്. ഗ്രൂപ്പ് അഡ്മിന്‍ അജിത് കുമാര്‍ നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയാലുടന്‍ തന്നെ അറസ്റ്റ് ചെയ്യാനാണ് പോലീസ് തീരുമാനം.