വിധികര്‍ത്താവിനേപ്പോലെ പ്രാക്കു കിട്ടുന്ന ഒരേര്‍പ്പാട് വേറെയില്ല; കലോത്സവ ജഡ്ജുമാരുടെ നിസഹായത പറഞ്ഞ് ഫെയിസ്ബുക്ക് പോസ്റ്റ്

കലോത്സവങ്ങളില് വിധികര്ത്താക്കളായി പോകുന്നവര് അനുഭവിക്കുന്ന നിസഹായത പറഞ്ഞ് ഫെയിസ്ബുക്ക് പോസ്റ്റ്. വിധികര്ത്താവിനെപ്പോലെ പ്രാക്കു കിട്ടുന്ന ഒരേര്പ്പാട് വേറെയില്ലെന്ന് കവിയും അധ്യാപകനും നോവലിസ്റ്റുമായ മനോജ് കുറൂര് പോസ്റ്റില് പറയുന്നു. ''സമ്മാനം കിട്ടുന്നവര്ക്കു നമ്മളോടു സ്നേഹം കാണിക്കേണ്ട കാര്യമില്ല. അവര്ക്കു സ്വന്തം കഴിവുകൊണ്ടു കിട്ടുന്നതാണല്ലൊ! കിട്ടാത്തവര്ക്കും അവരുടെ ബന്ധുക്കള്ക്കും അധ്യാപകര്ക്കും നാട്ടുകാര്ക്കും വരെ ജഡ്ജസിനോടാണു ദേഷ്യം. കുട്ടികള്ക്കു സമ്മാനം കിട്ടാത്തതിന് ഒറ്റ കാരണമേയുള്ളു. വിധികര്ത്താക്കള് ശരിയല്ല!'' കുറൂര് പറയുന്നു.
 | 
വിധികര്‍ത്താവിനേപ്പോലെ പ്രാക്കു കിട്ടുന്ന ഒരേര്‍പ്പാട് വേറെയില്ല; കലോത്സവ ജഡ്ജുമാരുടെ നിസഹായത പറഞ്ഞ് ഫെയിസ്ബുക്ക് പോസ്റ്റ്

കലോത്സവങ്ങളില്‍ വിധികര്‍ത്താക്കളായി പോകുന്നവര്‍ അനുഭവിക്കുന്ന നിസഹായത പറഞ്ഞ് ഫെയിസ്ബുക്ക് പോസ്റ്റ്. വിധികര്‍ത്താവിനെപ്പോലെ പ്രാക്കു കിട്ടുന്ന ഒരേര്‍പ്പാട് വേറെയില്ലെന്ന് കവിയും അധ്യാപകനും നോവലിസ്റ്റുമായ മനോജ് കുറൂര്‍ പോസ്റ്റില്‍ പറയുന്നു. ”സമ്മാനം കിട്ടുന്നവര്‍ക്കു നമ്മളോടു സ്‌നേഹം കാണിക്കേണ്ട കാര്യമില്ല. അവര്‍ക്കു സ്വന്തം കഴിവുകൊണ്ടു കിട്ടുന്നതാണല്ലൊ! കിട്ടാത്തവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും വരെ ജഡ്ജസിനോടാണു ദേഷ്യം. കുട്ടികള്‍ക്കു സമ്മാനം കിട്ടാത്തതിന് ഒറ്റ കാരണമേയുള്ളു. വിധികര്‍ത്താക്കള്‍ ശരിയല്ല!” കുറൂര്‍ പറയുന്നു.

പോസ്റ്റ് വായിക്കാം

ഈ സംസ്ഥാനയുവജനോത്സവ ജഡ്ജിംഗ് പാനലില്‍നിന്നു പേര് ഒഴിവാക്കിക്കിട്ടാന്‍ എന്താണു വേണ്ടത്? നേരത്തെ ഒരഞ്ചാറു വര്‍ഷം ജഡ്ജായി പോയി. ഓരോ തവണ പോയപ്പോഴും ഒഴിവാക്കാന്‍ പറഞ്ഞു. ഒരിക്കല്‍ പേര് എടുത്തു കാണിച്ചു വെട്ടിക്കുകവരെ ചെയ്തു. പിന്നെയും വിളിക്കും. ഈ വര്‍ഷവും വിളിച്ചു. എന്തു ചെയ്യും?

വിധികര്‍ത്താവിനെപ്പോലെ പ്രാക്കു കിട്ടുന്ന ഒരേര്‍പ്പാട് വേറെയില്ല. സമ്മാനം കിട്ടുന്നവര്‍ക്കു നമ്മളോടു സ്‌നേഹം കാണിക്കേണ്ട കാര്യമില്ല. അവര്‍ക്കു സ്വന്തം കഴിവുകൊണ്ടു കിട്ടുന്നതാണല്ലൊ! കിട്ടാത്തവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും വരെ ജഡ്ജസിനോടാണു ദേഷ്യം. കുട്ടികള്‍ക്കു സമ്മാനം കിട്ടാത്തതിന് ഒറ്റ കാരണമേയുള്ളു. വിധികര്‍ത്താക്കള്‍ ശരിയല്ല! ഫലം പ്രഖ്യാപിച്ചു പുറത്തേക്കിറങ്ങുമ്പോള്‍ എല്ലാവരും കൂടി വന്ന് ഒരു വളയലുണ്ട്. ഒരു വിധത്തിലാണു വണ്ടിയില്‍ ചെന്നു കയറുക. പിന്നീടാണെങ്കിലും എവിടെയെങ്കിലുംവച്ച് കുട്ടികളുടെ കൂട്ടരില്‍ ആരെയെങ്കിലും കണ്ടാല്‍ ചുഴിഞ്ഞൊരു നോട്ടമുണ്ട്. അവരുടെ ഭാവി തകര്‍ത്തതിന്റെ പാപഭാരം നമ്മള്‍ ഏറ്റെടുക്കുന്നതുവരെ നോട്ടം പിന്തുടര്‍ന്നുകൊണ്ടിരിക്കും.

ജഡ്ജാവാനുള്ള ക്ഷണം വരുമ്പോഴേ ഇതെല്ലാം ഓര്‍ക്കും. ഉത്തരം റെഡിയാണ്:. ആ ദിവസം അസൗകര്യമാണല്ലൊ. ഒരാഴ്ച കഴിഞ്ഞിട്ടാണെങ്കില്‍ നോക്കാമായിരുന്നു!

ഈ സംസ്ഥാനയുവജനോത്സവ ജഡ്ജിംഗ് പാനലിൽനിന്നു പേര് ഒഴിവാക്കിക്കിട്ടാൻ എന്താണു വേണ്ടത്? നേരത്തെ ഒരഞ്ചാറു വർഷം ജഡ്ജായി പോയി….

Posted by Manoj Kuroor on Saturday, December 8, 2018