ഫഹദ് ഫാസിലിന്റെ കാര്‍ രജിസ്‌ട്രേഷന്‍; ഡീലര്‍മാരെയും പ്രതി ചേര്‍ക്കും

ഫഹദ് ഫാസിലിന്റെ കാര് പോണ്ടിച്ചേരിയില് രജിസ്റ്റര് ചെയ്ത് നികുതി വെട്ടിച്ച കേസില് കാര് ഡീലര്മാരും പ്രതികളാകും. ഡല്ഹി, മംഗളൂരു എന്നിവിടങ്ങളില് നിന്നാണ് കാറുകള് വാങ്ങിയത്. കാറുകള് രജിസ്റ്റര് ചെയ്ത് എത്തിക്കുന്നതിനായി ഡീലര്മാര് മുന്നോട്ടുവെച്ച പാക്കേജ് താന് അംഗീകരിക്കുകയായിരുന്നുവെന്ന ഫഹദിന്റെ മൊഴിയുടെ അടിസ്ഥാന ത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
 | 

ഫഹദ് ഫാസിലിന്റെ കാര്‍ രജിസ്‌ട്രേഷന്‍; ഡീലര്‍മാരെയും പ്രതി ചേര്‍ക്കും

കൊച്ചി: ഫഹദ് ഫാസിലിന്റെ കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ കാര്‍ ഡീലര്‍മാരും പ്രതികളാകും. ഡല്‍ഹി, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് കാറുകള്‍ വാങ്ങിയത്. കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് എത്തിക്കുന്നതിനായി ഡീലര്‍മാര്‍ മുന്നോട്ടുവെച്ച പാക്കേജ് താന്‍ അംഗീകരിക്കുകയായിരുന്നുവെന്ന ഫഹദിന്റെ മൊഴിയുടെ അടിസ്ഥാന ത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

കാര്‍ വാങ്ങാന്‍ താന്‍ പോയിട്ടില്ലെന്നും നികുതി സംബന്ധിച്ചുള്ള കാര്യങ്ങള്‍ തനിക്ക് അറിയില്ലായിരുന്നുവെന്നും ഫഹദ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. നികുതി അടയ്ക്കാന്‍ തയ്യാറാണെന്നും ഫഹദ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടിരുന്നു.

ഡീലര്‍മാരെ ചോദ്യം ചെയ്യുന്നതിനായി ക്രൈബ്രാഞ്ചിന്റെ സംഘം ഉടന്‍ യാത്ര തിരിക്കും. അതിനിടെ പുതുച്ചേരിയില്‍ ഫ്‌ളാറ്റ് വാങ്ങിത്തരാമെന്ന വാഗ്ദാനവുമായി ഫഹദിനെ ചിലര്‍ സമീപിച്ചതായും അതിലൂടെ നിയമനടപടികളില്‍ നിന്ന് ഒഴിവാകാനാകുമെന്ന് പറഞ്ഞതായും ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചു.