സ്വര്‍ണ്ണക്കടത്ത്; ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട്

സ്വര്ണ്ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല് ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു
 | 
സ്വര്‍ണ്ണക്കടത്ത്; ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കേസ് പരിഗണിക്കുന്ന കൊച്ചി എന്‍ഐഎ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസില്‍ മൂന്നാം പ്രതിയാണ് ഫൈസല്‍. തൃശൂര്‍ സ്വദേശിയായ ഇയാള്‍ ദുബായിലാണ് ഉള്ളത്. വാറണ്ട് പുറപ്പെടുവിച്ചതോടെ ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അന്വേഷണം നടത്തുന്ന എന്‍ഐഎ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. ദുബായിലുള്ള ഫൈസലിനെ ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് പിടികൂടാനാണ് ശ്രമം. കേസിലെ അന്വേഷണം യുഎഇ സ്വാഗതം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഫൈസലിനെ ഇന്ത്യക്ക് കൈമാറുന്നതില്‍ താമസമുണ്ടാവില്ലെന്നാണ് കരുതുന്നത്.