വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്; സൗദിയില്‍ ഏഴ് മലയാളി നഴ്‌സുമാര്‍ പിടിയില്‍

വ്യാജ എക്സ്പീരിയന്സ് സര്ട്ടിഫിക്കറ്റ് നല്കി ജോലിയില് പ്രവേശിച്ച 7 മലയാളി നഴ്സുമാര് സൗദിയില് അറസ്റ്റിലായി. ദമാമിലെ ആശുപത്രിയില് ജോലി ചെയ്തിരുന്നവരാണ് പിടിയിലായത്. കോഴിക്കോട്, മലപ്പുറം, കോട്ടയം, കൊല്ലം ജില്ലകളില് നിന്നുള്ളവരാണ് അറസ്റ്റിലായതെന്നാണ് വിവരം. ഇവരുടെ പേരുവിവരങ്ങള് പുറത്തു വിട്ടിട്ടില്ല.
 | 

വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്; സൗദിയില്‍ ഏഴ് മലയാളി നഴ്‌സുമാര്‍ പിടിയില്‍

റിയാദ്: വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലിയില്‍ പ്രവേശിച്ച 7 മലയാളി നഴ്‌സുമാര്‍ സൗദിയില്‍ അറസ്റ്റിലായി. ദമാമിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നവരാണ് പിടിയിലായത്. കോഴിക്കോട്, മലപ്പുറം, കോട്ടയം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായതെന്നാണ് വിവരം. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

സൗദി ആരോഗ്യ മന്ത്രാലയം ഇവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2005നു ശേഷം സൗദിയില്‍ എത്തിയ നഴ്‌സുമാരുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും ആരോഗ്യ മന്ത്രാലയം പരിശോധിച്ചു വരികയായിരുന്നു. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണമെന്ന നിബന്ധന കര്‍ശനമാക്കിയതിനു പിന്നാലെയാണ് പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയത്.

പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ ക്രിമിനല്‍ കുറ്റത്തിന് വിചാരണ നേരിടേണ്ടി വരും. നാട്ടിലേക്ക് തിരികെ വരാനും ബുദ്ധിമുട്ടാകുമെന്നാണ് വിവരം. ബക്രീദിനു ശേഷം പരിശോധന കര്‍ശനമാക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്.