തൃശൂര്‍ ഏനാമാവ് ബണ്ടുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജസന്ദേശം; വിശദീകരണവുമായി തൃശൂര്‍ കളക്ടര്‍

തൃശൂര് ഏനാമാവ് ബണ്ട് തകര്ന്നുവെന്ന പേരില് സോഷ്യല് മീഡിയയില് പ്രചരിക്കുന്നത് വ്യാജ സന്ദേശം. പുഴയുടെ ഇരു കരകളില് നിന്നും ജനങ്ങള് അടിയന്തരമായി ഒഴിഞ്ഞു പോകണമെന്ന് കളക്ടര് ആവശ്യപ്പെട്ടുവെന്ന സന്ദേശമാണ് ഫെയിസ്ബുക്കിലും വാട്ട്സാപ്പിലും പ്രചരിച്ചത്. ഇത് വ്യാജമാണെന്ന് കളക്ടര് ടി.വി.അനുപമ വ്യക്തമാക്കി.
 | 

തൃശൂര്‍ ഏനാമാവ് ബണ്ടുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജസന്ദേശം; വിശദീകരണവുമായി തൃശൂര്‍ കളക്ടര്‍

തൃശൂര്‍ ഏനാമാവ് ബണ്ട് തകര്‍ന്നുവെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം. പുഴയുടെ ഇരു കരകളില്‍ നിന്നും ജനങ്ങള്‍ അടിയന്തരമായി ഒഴിഞ്ഞു പോകണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടുവെന്ന സന്ദേശമാണ് ഫെയിസ്ബുക്കിലും വാട്ട്‌സാപ്പിലും പ്രചരിച്ചത്. ഇത് വ്യാജമാണെന്ന് കളക്ടര്‍ ടി.വി.അനുപമ വ്യക്തമാക്കി.

ഏനാമാവ് ബണ്ടുമായി ബന്ധപ്പെട്ടു നിലവില്‍ കാര്യമായി പ്രശ്‌നങ്ങളൊന്നുമില്ല. ജനങ്ങള്‍ പരിഭ്രാന്തരാകുകയോ സ്ഥലം വിട്ടു പോകുകയോ ചെയ്യേണ്ടതായ സാഹചര്യം നിലവിലില്ല എന്നറിയിക്കുന്നുവെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ കളക്ടര്‍ അറിയിച്ചു. പുഴയുടെ 5 കിലോമീറ്റര്‍ പരിധിയിലുള്ളവരോട് പ്രദേശത്തു നിന്ന് മാറാന്‍ ആവശ്യപ്പെട്ട് പോലീസ് അനൗണ്‍സ്‌മെന്റ് നടത്തിയതായും പ്രദേശവാസികള്‍ അറിയിക്കുന്നുണ്ട്.

പ്രളയക്കെടുതികളോട് അനുബന്ധിച്ച് വ്യാജ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പടര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാല്‍ അണക്കെട്ടിന് വിള്ളല്‍ വീണിട്ടുണ്ടെന്ന സന്ദേശവും ഇത്തരത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സന്ദേശത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുള്‍ അനുസരിച്ച് കേസെടുക്കും.

ഏനാമാവ് ബണ്ടുമായി ബന്ധപ്പെട്ടു നിലവിൽ കാര്യമായി പ്രശ്നങ്ങളൊന്നുമില്ല. ജനങ്ങൾ പരിഭ്രാന്തരാകുകയോ സ്ഥലം വിട്ടു പോകുകയോ ചെയ്യേണ്ടതായ സാഹചര്യം നിലവിലില്ല എന്നറിയിക്കുന്നു.

Posted by Thrissur District Collector on Saturday, August 18, 2018