സുരേഷ് ഗോപി ഹാജരാക്കിയ രേഖകളില്‍ വ്യാജ ഒപ്പുകള്‍; അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി

വാഹന രജിസ്ട്രേഷനു വേണ്ടി സുരേഷ് ഗോപി ഹാജരാക്കിയ രേഖകളിലുള്ളത് വ്യാജ ഒപ്പുകളെന്ന് അന്വേഷണ സംഘം. സുരേഷ് ഗോപി നല്കിയ മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കുമ്പോളാണ് അന്വേഷണസംഘം ഇക്കാര്യം കോടതിയെ അറിയിച്ചത്. ഹര്ജിയില് സുരേഷ് ഗോപിയുടെ അറസ്റ്റ് മൂന്നാഴ്ചത്തേക്ക് തടഞ്ഞ കോടതി അന്വേഷണ സംഘത്തിനു മുന്നില് ഹാജരാകണമെന്നും ആവശ്യപ്പെട്ടു.
 | 

സുരേഷ് ഗോപി ഹാജരാക്കിയ രേഖകളില്‍ വ്യാജ ഒപ്പുകള്‍; അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി

കൊച്ചി: വാഹന രജിസ്‌ട്രേഷനു വേണ്ടി സുരേഷ് ഗോപി ഹാജരാക്കിയ രേഖകളിലുള്ളത് വ്യാജ ഒപ്പുകളെന്ന് അന്വേഷണ സംഘം. സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോളാണ് അന്വേഷണസംഘം ഇക്കാര്യം കോടതിയെ അറിയിച്ചത്. ഹര്‍ജിയില്‍ സുരേഷ് ഗോപിയുടെ അറസ്റ്റ് മൂന്നാഴ്ചത്തേക്ക് തടഞ്ഞ കോടതി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ടു.

സുരേഷ് ഗോപി ഹാജരാക്കിയ നോട്ടറി സര്‍ട്ടിഫിക്കറ്റിലെ ഒപ്പുകള്‍ വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചത്. പോണ്ടിച്ചേരിയില്‍ സ്ഥിരതാമസമാണെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റായിരുന്നു ഇത്. ഈ മാസം 21ന് അന്വേഷം സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

ഇതിനായി നോട്ടീസ് നല്‍കി വിളിച്ചു വരുത്തണം. അന്വേഷണവുമായി സഹകരിക്കണമെന്ന് സുരേഷ് ഗോപിക്കും നിര്‍ദേശം നല്‍കി. ചോദ്യം ചെയ്യലിനു ശേഷം ആവശ്യമാണെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.