പുലിയെ കണ്ട അയ്യപ്പന്റെ ഓട്ടം സോഷ്യല്‍ മീഡിയ കീഴടക്കുന്നു; ഫാന്‍സി ഡ്രസ് മത്സരത്തിലെ രസകരമായ നിമിഷം വൈറല്‍

പുലിയെ കണ്ട് പേടിച്ചോടുന്ന അയ്യപ്പന്റെ വേഷമണിഞ്ഞ കുഞ്ഞിന്റെ വീഡിയോ വൈറല്. പുലിവാഹനനായ അയ്യപ്പന്റെ വേഷമണിഞ്ഞ് ഫാന്സിഡ്രസ് മത്സരത്തില് പങ്കെടുത്ത കുഞ്ഞ് തൊട്ടു പിന്നില് പുലി വന്നത് അറിഞ്ഞില്ല. കാണികള് ചിരിക്കുന്നത് കണ്ടാണ് തിരിഞ്ഞു നോക്കിയത്. പിന്നെ ഒന്നുമാലോചിച്ചില്ല. തിരിഞ്ഞുനോക്കാതെ ഒരോട്ടമായിരുന്നു. വാട്ട്സാപ്പില് നിറഞ്ഞോടുന്ന ഒരു വീഡിയോ ആണിത്. ഫാന്സിഡ്രസ് മത്സരത്തില് പുലിവേഷമണിഞ്ഞ മറ്റൊരു കുട്ടിയാണ് അയ്യപ്പന്റെ പിന്നിലെത്തിയത്. വാട്ട്സാപ്പില് ഏറെ ഷെയര് ചെയ്യപ്പെട്ട വീഡിയോ അതിനു പിന്നാലെ ഫേസ്ബുക്കിലും എത്തിയിട്ടുണ്ട്. നിരവധി പേരാണ് ഇത് ഷെയര് ചെയ്യുന്നത്.
 | 

പുലിയെ കണ്ട അയ്യപ്പന്റെ ഓട്ടം സോഷ്യല്‍ മീഡിയ കീഴടക്കുന്നു; ഫാന്‍സി ഡ്രസ് മത്സരത്തിലെ രസകരമായ നിമിഷം വൈറല്‍

പുലിയെ കണ്ട് പേടിച്ചോടുന്ന അയ്യപ്പന്റെ വേഷമണിഞ്ഞ കുഞ്ഞിന്റെ വീഡിയോ വൈറല്‍. പുലിവാഹനനായ അയ്യപ്പന്റെ വേഷമണിഞ്ഞ് ഫാന്‍സിഡ്രസ് മത്സരത്തില്‍ പങ്കെടുത്ത കുഞ്ഞ് തൊട്ടു പിന്നില്‍ പുലി വന്നത് അറിഞ്ഞില്ല. കാണികള്‍ ചിരിക്കുന്നത് കണ്ടാണ് തിരിഞ്ഞു നോക്കിയത്. പിന്നെ ഒന്നുമാലോചിച്ചില്ല. തിരിഞ്ഞുനോക്കാതെ ഒരോട്ടമായിരുന്നു. വാട്ട്‌സാപ്പില്‍ നിറഞ്ഞോടുന്ന ഒരു വീഡിയോ ആണിത്. ഫാന്‍സിഡ്രസ് മത്സരത്തില്‍ പുലിവേഷമണിഞ്ഞ മറ്റൊരു കുട്ടിയാണ് അയ്യപ്പന്റെ പിന്നിലെത്തിയത്. വാട്ട്‌സാപ്പില്‍ ഏറെ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ അതിനു പിന്നാലെ ഫേസ്ബുക്കിലും എത്തിയിട്ടുണ്ട്. നിരവധി പേരാണ് ഇത് ഷെയര്‍ ചെയ്യുന്നത്.

വീഡിയോ കാണാം