ഫസല്‍ വധത്തില്‍ കാരായിമാര്‍ക്ക് പങ്കില്ലെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി; കൊന്നത് ആര്‍എസ്എസുകാര്‍; വീഡിയോ കാണാം

തലശേരി ഫസല് വധത്തില് സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും പങ്കില്ലെന്ന് ആര്എസ്എസ് പ്രവര്ത്തകന്റെ മൊഴി. ആര്എസ്എസ് പ്രവര്ത്തകരാണ് എന്ഡിഎഫ് പ്രവര്ത്തകനായിരുന്ന ഫസലിന്റെ കൊലയ്ക്ക് പിന്നിലെന്ന് മാഹി ചെമ്പ്ര സ്വദേശിയായ സുബീഷ് പോലീസിന് മൊഴി നല്കിയിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള് പുറത്തു വന്നത്.
 | 

ഫസല്‍ വധത്തില്‍ കാരായിമാര്‍ക്ക് പങ്കില്ലെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി; കൊന്നത് ആര്‍എസ്എസുകാര്‍; വീഡിയോ കാണാം

കണ്ണൂര്‍: തലശേരി ഫസല്‍ വധത്തില്‍ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും പങ്കില്ലെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിന്റെ കൊലയ്ക്ക് പിന്നിലെന്ന് മാഹി ചെമ്പ്ര സ്വദേശിയായ സുബീഷ് പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നത്.

കഴിഞ്ഞ ഒക്ടോബറിലാണ് സുബീഷ് ഈ മൊഴി നല്‍കിയത്. സിപിഎം പ്രവര്‍ത്തകനായിരുന്ന പടുവിലായി മോഹനന്‍ വധിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് സുബീഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കൊലപാതകം നടത്തിയത് താന്‍ ഉള്‍പ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സംഘമാണെന്നായിരുന്നു വെളിപ്പെടുത്തല്‍.

2014ല്‍ ചിറ്റാരിപ്പറമ്പ് പവിത്രന്‍ കൊല്ലപ്പെട്ട സംഭവത്തിലും തങ്ങള്‍ക്ക് പങ്കുണ്ടെന്ന് സുബീഷ് പറഞ്ഞു. ആര്‍എസ്എസിന്റെ കൊടികളും ബാനറുകളും നശിപ്പിച്ചതിന് പ്രതികാരമായാണ് ഫസലിനെ കൊലപ്പെടുത്തിയത്. പ്രതീഷ്, പ്രമേഷ്, ഷിനോയ് എന്നിവരും താനുമുള്‍പ്പെടുന്ന സംഘമാണ് കൊല നടത്തിയതെന്നും സുബീഷ് വ്യക്തമാക്കി.

സിബിഐ അന്വേഷണം നടത്തി കാരായിമാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്. തലശേരി ഏരിയ സെക്രട്ടറിയായിരുന്ന കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരന്‍ എന്നിവരുള്‍പ്പെടെ എട്ട് സിപിഎം പ്രവര്‍ത്തകരാണ് ഫസല്‍ വധത്തിനു പിന്നിലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

സുബീഷിന്റെ മൊഴിയുടെ ശബ്ദരേഖ, വീഡിയോ എന്നിവയടങ്ങുന്ന തെളിവുകള്‍ ഡിജിപി, കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി, മുഖ്യമന്ത്രി എന്നിവര്‍ക്കും സമര്‍പ്പിച്ചിരുന്നു. 2006 ഒക്ടോബര്‍ 22നാണ് ഫസല്‍ കൊല്ലപ്പെടുന്നത്.

മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ട് കാണാം