നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം; ടാഗ് റീഡ് ചെയ്തില്ലെങ്കില്‍ പണം നല്‍കേണ്ട

ടോള് പിരിവിന് ഏര്പ്പെടുത്തിയ പുതിയ സംവിധാനമായ ഫാസ്ടാഗ് ബുധനാഴ്ച മുതല് നിര്ബന്ധമാക്കുന്നു.
 | 
നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം; ടാഗ് റീഡ് ചെയ്തില്ലെങ്കില്‍ പണം നല്‍കേണ്ട

കൊച്ചി: ടോള്‍ പിരിവിന് ഏര്‍പ്പെടുത്തിയ പുതിയ സംവിധാനമായ ഫാസ്ടാഗ് ബുധനാഴ്ച മുതല്‍ നിര്‍ബന്ധമാക്കുന്നു. സംസ്ഥാനത്തെ ടോള്‍ പ്ലാസകളില്‍ ഇനി പണം വാങ്ങുന്ന ഒരു ട്രാക്ക് മാത്രമേ കാണൂ. പാലിയേക്കര ടോള്‍ പ്ലാസയില്‍ ഒരു വശത്തേക്ക് 6 ട്രാക്കുകളാണ് ഉള്ളത്. ഇവയില്‍ 5 ട്രാക്കുകളിലും ഫാസ്ടാഗ് ഉണ്ടെങ്കില്‍ മാത്രമേ കടന്നു പോകാന്‍ കഴിയൂ.

ഡിസംബര്‍ 15 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാനായിരുന്നു ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം. പരാതികള്‍ വ്യാപകമായി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഒരു മാസം കൂടി ഇളവ് നല്‍കിയത്. വാഹനങ്ങളുടെ മുന്‍ വിന്‍ഡ്ഷീല്‍ഡിന് ഉള്ളില്‍ പതിച്ചിരിക്കുന്ന കാര്‍ഡ് റേഡിയോ ഫ്രീക്വന്‍സ് തരംഗങ്ങള്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താണ് ഫാസ്ടാഗ് സംവിധാനത്തില്‍ ടോള്‍ ഈടാക്കുന്നത്.

എന്നാല്‍ സാങ്കേതികപ്പിഴവ് മൂലമോ മറ്റു കാരണങ്ങളാലോ വാഹനത്തിന്റെ കാര്‍ഡ് സ്‌കാന്‍ ചെയ്യപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ പണം നല്‍കേണ്ടതില്ല. വാഹനം തടയാനോ മറ്റു വിധത്തില്‍ പണം ഈടാക്കാനോ ടോള്‍ പിരിക്കുന്നവര്‍ക്ക് അധികാരമില്ല. നാഷണല്‍ ഹൈവേ ഫീസ് നിര്‍ണ്ണയത്തിനും പിരിക്കലിനുമുള്ള ചട്ടത്തില്‍ 2018ല്‍ വരുത്തിയ ഭേദഗതിയിലാണ് ഈ വ്യവസ്ഥയുള്ളത്. എന്നാല്‍ വാഹനത്തില്‍ പ്രവര്‍ത്തനക്ഷമമായ ഫാസ്ടാഗും അതില്‍ ആവശ്യമായ ബാലന്‍സും ഉണ്ടെങ്കില്‍ മാത്രമേ ഈ സൗകര്യം ലഭിക്കൂ.