മദ്യപിച്ച് വഴക്ക്; വടക്കഞ്ചേരിയില്‍ പിതാവ് മകനെ തലക്കടിച്ച് കൊലപ്പെടുത്തി

വടക്കഞ്ചേരിയില് പിതാവ് മകനെ തലക്കടിച്ച് കൊലപ്പെടുത്തി
 | 
മദ്യപിച്ച് വഴക്ക്; വടക്കഞ്ചേരിയില്‍ പിതാവ് മകനെ തലക്കടിച്ച് കൊലപ്പെടുത്തി

പാലക്കാട്: വടക്കഞ്ചേരിയില്‍ പിതാവ് മകനെ തലക്കടിച്ച് കൊലപ്പെടുത്തി. പരുവാശേരി നെല്ലിയാമ്പാടം മണ്ണാമ്പറമ്പില്‍ വീട്ടില്‍ മത്തായിയുടെ മകന്‍ ബേസില്‍ (36) ആണ് മരിച്ചത്. സംഭവത്തില്‍ പിതാവ് മത്തായിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 10.30നാണ് സംഭവമുണ്ടായത്. ബേസില്‍ മദ്യപിച്ചെത്തി പതിവായി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നു എന്നാണ് വിവരം.

ഇസ്രയേലില്‍ നഴ്‌സ് ആയിരുന്ന ബേസില്‍ ഒരു വര്‍ഷം മുന്‍പ് ജോലിയുപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തിയതാണ്. ഇന്നലെയും രാത്രി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കിയ ബേസിലിനെ പിതാവ് ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് രാത്രി 1 മണിയോടെ അയല്‍വാസിയായ സുഹൃത്തിനെ മത്തായി വിളിച്ച് വിവരം അറിയിച്ചു.

വീട്ടിലെത്തിയ സുഹൃത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ബേസിലിനെ കണ്ട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 10 മണിക്കു തന്നെ ഇയാള്‍ മരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.