സ്വര്‍ണ്ണക്കടത്ത് പ്രതി ഫാസില്‍ ഫരീദ് യുഎഇയില്‍; വിട്ടു തരാന്‍ ആവശ്യപ്പെട്ടേക്കുമെന്ന് സൂചന

സ്വര്ണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫാസില് ഫരീദ് ദുബായില്.
 | 
സ്വര്‍ണ്ണക്കടത്ത് പ്രതി ഫാസില്‍ ഫരീദ് യുഎഇയില്‍; വിട്ടു തരാന്‍ ആവശ്യപ്പെട്ടേക്കുമെന്ന് സൂചന

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫാസില്‍ ഫരീദ് ദുബായില്‍. ഇയാളെ കസ്റ്റംസ് ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ കസ്റ്റംസുമായി ഇയാള്‍ സഹകരിച്ചില്ലെന്നാണ് വിവരം. ഫാസിലിനെ കൈമാറണമെന്ന് ഇന്ത്യ യുഎഇയോട് ആവശ്യപ്പെട്ടേക്കും. ഇതിനായി എന്‍ഐഎ തയ്യാറെടുപ്പുകള്‍ തുടങ്ങി.

ദുബായിലെ അല്‍-റാഷിദിയയിലാണ് ഫാസില്‍ താമസിക്കുന്നതെന്നാണ് വിവരം. കയ്പമംഗലം, മൂന്നുപീടിക സ്വദേശിയായ ഇയാള്‍ 2003ലാണ് വിദേശത്ത് എത്തിയത്. ഇയാള്‍ ഭീകരവാദ ബന്ധമുള്ള കേസിലെ പ്രതിയാണെന്ന് എന്‍ഐഎ പറയുന്നു.

കേസിലെ ഒന്നാം പ്രതി സരിത്ത്, രണ്ടും നാലും പ്രതികളായ സ്വപ്‌ന, സന്ദീപ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. ബംഗളൂരുവില്‍ പിടിയിലായ സ്വപ്‌നയെയും സന്ദീപിനെയും കൊച്ചിയില്‍ എന്‍ഐഎ ഓഫീസില്‍ എത്തിച്ചു. ഇവരെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.