ദീപാ നിഷാന്തിന്റെ മുഖത്ത് ആസിഡ് ഒഴിക്കണമെന്ന് ആഹ്വാനം ചെയ്ത് ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പില്‍ പോസ്റ്റ്

എം.എഫ്. ഹുസൈന്റെ സരസ്വതി പെയിന്റിംഗ് ഉള്പ്പെടുത്തിയ ഫ്ളക്സിനെ അനുകൂലിച്ചതിന്റെ പേരില് ദീപ നിഷാന്തിനെതിരെ സൈബര് ആക്രമണം തുടരുന്നു. ദീപയെ ശാരീരികമായി ആക്രമിക്കണമെന്നാണ് ആഹ്വാനം. മുഖത്ത് ആസിഡ് ഒഴിക്കുകയോ നല്ലൊരു മുറിവ് ഏല്പ്പിക്കുകയോ ചെയ്തുകൂടെയെന്ന് അനില് കുമാര് യസീദി എന്നയാള് കേരള ഹിന്ദു രക്ഷാ സേന എന്ന ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പിലെ പോസ്റ്റില് ചോദിക്കുന്നു. ഒരു ആക്രമണം നടത്തുകയോ മുറിവേല്പ്പിക്കുകയോ ചെയ്തു എന്ന് വെച്ച് വധശിക്ഷ കിട്ടില്ലെന്നും പോസ്റ്റില് പറയുന്നു.
 | 

ദീപാ നിഷാന്തിന്റെ മുഖത്ത് ആസിഡ് ഒഴിക്കണമെന്ന് ആഹ്വാനം ചെയ്ത് ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പില്‍ പോസ്റ്റ്

എം.എഫ്. ഹുസൈന്റെ സരസ്വതി പെയിന്റിംഗ് ഉള്‍പ്പെടുത്തിയ ഫ്‌ളക്‌സിനെ അനുകൂലിച്ചതിന്റെ പേരില്‍ ദീപ നിഷാന്തിനെതിരെ സൈബര്‍ ആക്രമണം തുടരുന്നു. ദീപയെ ശാരീരികമായി ആക്രമിക്കണമെന്നാണ് ആഹ്വാനം. മുഖത്ത് ആസിഡ് ഒഴിക്കുകയോ നല്ലൊരു മുറിവ് ഏല്‍പ്പിക്കുകയോ ചെയ്തുകൂടെയെന്ന് അനില്‍ കുമാര്‍ യസീദി എന്നയാള്‍ കേരള ഹിന്ദു രക്ഷാ സേന എന്ന ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പിലെ പോസ്റ്റില്‍ ചോദിക്കുന്നു. ഒരു ആക്രമണം നടത്തുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്തു എന്ന് വെച്ച് വധശിക്ഷ കിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു.

കൂടിപ്പോയാല്‍ പോലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്യും. ഫോട്ടോ മോര്‍ഫ് ചെയ്താലും അത്രയൊക്കെയേ ഉണ്ടാകൂ എന്നും പോസ്റ്റ് പറയുന്നു. ദീപയുടെ കുടുംബാംഗങ്ങളുടെ നേരെയും ആക്രമണം ആവശ്യമാണെന്നാണ് ആഹ്വാനം. കുടുംബത്തില്‍ പഠിക്കുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ ശാരീരിമായി അല്ലെങ്കില്‍ മാനസികമായി പീഡിപ്പിക്കണം. മാതാപിതാക്കളെ പെരുവഴിയില്‍ തുണിയഴിച്ച് അപമാനിക്കണമെന്നും പോസ്റ്റ് പറയുന്നു. ഇന്നാട്ടില്‍ 100 രൂപയ്ക്ക് വേണ്ടി ആരെയും കൊല്ലാന്‍ വരെ തയ്യാറുള്ള ബിഹാറികള്‍ ഉണ്ടെന്ന ഭീഷണിയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

എസ്എഫ്‌ഐ ക്യാമ്പസില്‍ സ്ഥാപിച്ച ബോര്‍ഡിലാണ് എംഎഫ് ഹുസൈന്റെ വിഖ്യാത പെയിന്റിംഗ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ എബിവിപിയും ഹിന്ദുത്വ സംഘടനകളും രംഗത്തെത്തുകയും ചെയ്തു. വിഷയത്തില്‍ ദീപയ്‌ക്കെതിരെ അതി ക്രൂരമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. കാവിപ്പട എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ നഗ്ന ചിത്രത്തില്‍ ദീപയുടെ മുഖം മോര്‍ഫ് ചെയ്തുകൊണ്ടുള്ള പ്രചാരണവും നടന്നു. എം.ബി. രാജേഷ് എംപി, വി.ടി, ബല്‍റാം എംഎല്‍എ എന്നിവര്‍ ഈ വിധത്തിലുള്ള സൈബര്‍ ആക്രമണത്തിനെതിരെ രംഗത്തെത്തിയിരുന്നു.

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ദീപ നിയമ നടപടികള്‍ സ്വീകരിച്ചിരുന്നു. താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ച് സംഘപരിവാര്‍ വ്യാജപ്രചരണം നടത്തുകയാണെന്നും തന്നെ അപമാനിക്കുന്ന തരത്തില്‍ വ്യാജ ചിത്രങ്ങള്‍ അടക്കം പ്രചരിപ്പിക്കുകയാണെന്നും ദീപ പറഞ്ഞിരുന്നു.

പോസ്റ്റ് കാണാം

ദീപാ നിഷാന്തിന്റെ മുഖത്ത് ആസിഡ് ഒഴിക്കണമെന്ന് ആഹ്വാനം ചെയ്ത് ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പില്‍ പോസ്റ്റ്