‘ഒരു മകനെപ്പോലെ വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ സ്വാതന്ത്ര്യം തന്നു’; മറഡോണയുടെ ഡ്രൈവറായിരുന്ന മലയാളിയുടെ കുറിപ്പ്

ഫുട്ബോള് ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില് ലോകമൊട്ടാകെയുള്ള ആരാധകര് വിലപിക്കുകയാണ്.
 | 
‘ഒരു മകനെപ്പോലെ വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ സ്വാതന്ത്ര്യം തന്നു’; മറഡോണയുടെ ഡ്രൈവറായിരുന്ന മലയാളിയുടെ കുറിപ്പ്

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ ലോകമൊട്ടാകെയുള്ള ആരാധകര്‍ വിലപിക്കുകയാണ്. കേരളത്തിലെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഡീഗോ സ്മരണകള്‍ അയവിറക്കുന്നു. ഇവക്കിടയില്‍ ദുബായില്‍ മറഡോണയുടെ ഡ്രൈവറായിരുന്ന സുലൈമാന്‍ അയ്യയ എന്ന യുവാവിന്റെ ഫെയിസ്ബുക്ക് കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്. 9 വര്‍ഷം ദുബായില്‍ മറഡോണയുടെ ഡ്രൈവറായിരുന്നു സുലൈമാന്‍. മറഡോണ ഒരു മകനെപ്പോലെ വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ സ്വതന്ത്ര്യം തന്നുവെന്ന് സുലൈമാന്‍ കുറിക്കുന്നു.

കുറിപ്പ് വായിക്കാം

ഓര്‍മ്മകളെ തനിച്ചാക്കി, കാല്‍പന്തിനൊരു കറുത്ത ദിനം സമ്മാനിച്ച്, ഡീഗോ തിരികെ നടന്നു.. 2011 ഓഗസ്റ്റ് ആദ്യ വാരം, ദുബായ് ഏയര്‍പ്പോട്ടില്‍ നിന്നും ദുബായ് പാം ജുമൈറ ശാബീല്‍ സാറായി 7 സ്റ്റാര്‍ ഹോട്ടലിലേക്കായിരുന്നു എന്റെ ഡീഗോയുമായുള്ള കന്നിയാത്ര. പിന്നീട് ദുബായില്‍ സ്ഥിരം താമസമാക്കിയ എന്റെ ഡീഗോ, എന്നെ ഒരു മകനെപ്പോലെ വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ സ്വതന്ത്രം തന്നു. പിന്നീട് അങ്ങോട്ട് 9 വര്‍ഷം, ഞങ്ങളുടെ ജീവിതം സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. സ്വന്തം പേര് പോലും വിളിക്കാതെ സ്‌നേഹത്തോടെ ‘സുലൈ’ എന്നുള്ള നാമം മാത്രം വിളിച്ചിരുന്ന ഡീഗോയാണ് എന്റെ ഇന്നത്തെ എല്ലാ ജീവിത സാഫല്യ ത്തിനും കാരണക്കാരന്‍. 2018 ജൂണ്‍ 5 ന് ദുബായില്‍ നിന്ന് താല്‍ക്കാലമായി വിടപറയുമ്പോള്‍ ദുബായ്ഏ യര്‍പ്പോര്‍ട്ടിലെ വിഐപി ലോഞ്ചില്‍ നിന്നും തന്ന അവസാന സ്‌നോഹ ചുംബനം മറക്കാനാകാത്ത ഓര്‍മ്മയായി ഞാന്‍ സൂക്ഷിക്കുന്നു. ഒക്ടോബറിലെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ അവസാനാ വാക്ക് മറക്കാതെ ഓര്‍മ്മകളില്‍, ‘സുലൈ ഐ മിസ് യൂ.’ ഇനി ആ ശബ്ദം ഇല്ല. ഓര്‍മ്മകളില്‍ അങ്ങ് ജീവിച്ചിരിക്കും, മരിക്കാതെ. എന്റെയും കുടുബത്തിന്റെയും കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം…

ഓർമ്മകളെ തനിച്ചാക്കി,😥
കാൽപന്തിനൊരു കറുത്ത ദിനം സമ്മാനിച്ച്,
ഡിഗോ തിരികെ നടന്നു..!!!!
2011 ഓഗസ്റ്റ് ആദ്യ വാരം, ദുബായ്…

Posted by Sulaiman Ayyaya on Wednesday, November 25, 2020