എല്ലാവര്‍ക്കും വെള്ളം ഇറങ്ങിത്തുടങ്ങി, അപ്പോള്‍ ഞങ്ങള്‍ക്ക് വെള്ളം കയറി; കുട്ടനാടിന്റെ പ്രളയാനുഭവം വിവരിച്ച് പോസ്റ്റ്

കുട്ടനാട്ടിലെ പ്രളയാനുഭവം വിവരിക്കുകയാണ് ധന്യ ദയയുടെ ഫെയിസ്ബുക്ക് പോസ്റ്റ്.
 | 
എല്ലാവര്‍ക്കും വെള്ളം ഇറങ്ങിത്തുടങ്ങി, അപ്പോള്‍ ഞങ്ങള്‍ക്ക് വെള്ളം കയറി; കുട്ടനാടിന്റെ പ്രളയാനുഭവം വിവരിച്ച് പോസ്റ്റ്

പെരുമഴയില്‍ കുതിച്ചെത്തുന്ന പ്രളയജലം എല്ലായിടങ്ങളില്‍ നിന്നും ഒഴിഞ്ഞതിന് ശേഷമായിരിക്കും കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുക. എല്ലാ പ്രളയകാലത്തും കുട്ടനാട്ടുകാര്‍ അനുഭവിക്കുന്ന സവിശേഷ സാഹചര്യമാണ് ഇത്. കുട്ടനാട്ടിലേക്ക് ജലമെത്തുന്ന പ്രധാന നദികളായ പമ്പയിലും അച്ചന്‍കോവിലാറ്റിലും വെള്ളമുയര്‍ന്നാല്‍ ഏറ്റവും ഒടുവില്‍ എത്തുക കുട്ടനാട്ടിലായിരിക്കും. അതിനാല്‍ത്തന്നെ മറ്റുള്ള പ്രദേശങ്ങള്‍ പ്രളയത്തില്‍ നിന്ന് കരകയറിയാലും കുട്ടനാട്ടുകാര്‍ വെള്ളത്തില്‍ തന്നെയായിരിക്കും. അത്ര പെട്ടെന്നൊന്നും ഇറങ്ങിപ്പോകാന്‍ കൂട്ടാക്കാതെ കുട്ടനാട്ടിലെ ജനങ്ങളെ പ്രളയജലം ബുദ്ധിമുട്ടിക്കുകയും ചെയ്യാറുണ്ട്. കുട്ടനാട്ടിലെ പ്രളയാനുഭവം വിവരിക്കുകയാണ് ധന്യ ദയയുടെ ഫെയിസ്ബുക്ക് പോസ്റ്റ്.

പോസ്റ്റ് വായിക്കാം

എല്ലാവര്‍ക്കും വെള്ളം ഇറങ്ങി തുടങ്ങി.,, അപ്പോള്‍ ഞങ്ങള്‍ക്ക് വെള്ളം കയറി പൂര്‍ത്തിയായി. തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ബണ്ട് പൊട്ടി പാടശേഖരവും അവിടുത്തെ താമസക്കാരും വെള്ളത്തിലായി. കുറെ ആളുകള്‍ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചു. വള്ളമുള്ള കുറച്ച് പേര്‍ അവിടെ തന്നെ തുടരുന്നുമുണ്ട്. ഇനി ഇതില്‍ തമാശ എന്താണെന്നു വെച്ചാല്‍ വെള്ളം ഇറങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് മാത്രം മാറ്റമുണ്ടാക്കില്ല. കേറുന്ന വെപ്രാളമൊന്ന് തിരിച്ച് പോണ കാര്യത്തില്‍ വെള്ളത്തിനില്ല. മോട്ടര്‍ അടിച്ച് പറ്റിയ്ക്കണം. മിനിമം മോട്ടര്‍ തറയില്‍ നിന്നെങ്കിലും വെള്ളമിറങ്ങിയാലെ അതു നടക്കൂ.,,, ഇതൊക്കെ ഞങ്ങള്‍ക്ക് ശീലമാണ്. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ വര്‍ഷകാലത്ത് വെള്ളപൊക്കമുണ്ട്. ചിലപ്പോഴൊക്കെ ഒന്നും രണ്ടും തവണ സംഭവിക്കാറുണ്ട്. അതിനെയെല്ലാം അതിജീവിച്ചവരാണ് ഞങ്ങള്‍ കുട്ടനാട് , അപ്പര്‍ -ലോവര്‍ കുട്ടനാട് മേഖലയിലെ ആളുകള്‍. ചാനലുകള്‍ മാറ്റുമ്പോള്‍ ഒരു സ്‌ക്രോള്‍ വാര്‍ത്തയില്‍ ഒതുങ്ങുന്ന വെള്ളപൊക്കങ്ങള്‍. വര്‍ഷാ- വര്‍ഷം വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന ഞങ്ങള്‍ വീണ്ടും വീണ്ടും മണ്ണിനെ സ്‌നേഹിച്ച് കൃഷി ഇറക്കുന്ന കര്‍ഷകരാണ്. ഒരു പാട് അനുഭവങ്ങളുണ്ടായിട്ടും അതെല്ലാം അതിജീവിച്ച് മുന്നോട്ട് പോയ ഒരു കര്‍ഷക ജനത കണ്‍ മുമ്പിലുള്ളപ്പോള്‍ ഒരു പ്രളയത്തിനും നമ്മളെ തോല്‍പ്പിയ്ക്കാനാവില്ല. നമ്മള്‍ അതിജീവിക്കും??

എല്ലാവർക്കും വെള്ളം ഇറങ്ങി തുടങ്ങി.,, അപ്പോൾ ഞങ്ങൾക്ക് വെള്ളം കയറി പൂർത്തിയായി. തടഞ്ഞ് നിർത്താൻ ശ്രമിച്ചെങ്കിലും ബണ്ട്…

Posted by Dhanya Daya on Wednesday, August 14, 2019