ചട്ടലംഘനം; കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ നടപടിയെടുത്ത് ഫിഫ

മുംബൈ: കേരളത്തിന്റെ ഐഎസ്എല് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയെടുത്ത് ഫിഫ. താരങ്ങളുടെ ട്രാന്സ്ഫറില് ചട്ടലംഘനമുണ്ടായെന്ന പരാതിയെ തുടര്ന്നാണ് ഫിഫയുടെ നടപടി. ടീമിന് ട്രാന്സ്ഫര് വിലക്കേര്പ്പെടുത്താനാണ് തീരുമാനം. പണമിടപാടിലാണ് പരാതി ഉയര്ന്നിരിക്കുന്നത്. മറ്റൊരു ഐഎസ്എല് ക്ലബ്ബായ ഈസ്റ്റ് ബംഗാളിനെതിരെയും സമാന നടപടി ഫിഫ സ്വീകരിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് താരമായിരുന്ന സ്ലോവേനിയന് കളിക്കാരന് മറ്റേജ് പൊപ്ലാനിക്ക്, താരം ഇപ്പോള് കളിക്കുന്ന സ്കോട്ടിഷ് ക്ലബ്ബായ ലിവിസ്റ്റണ് എഫ്സിയുമാണ് ബ്ലാസ്റ്റേഴ്സിനെതിരെ പരാതി നല്കിയിരിക്കുന്നത്. കോസ്റ്റാറിക്കന് താരമായ ജോണി അകോസ്റ്റയ്ക്ക് പ്രതിഫലം നല്കിയില്ലെന്ന പരാതിയിലാണ് ഈസ്റ്റ്
 | 
ചട്ടലംഘനം; കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ നടപടിയെടുത്ത് ഫിഫ

മുംബൈ: കേരളത്തിന്റെ ഐഎസ്എല്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നടപടിയെടുത്ത് ഫിഫ. താരങ്ങളുടെ ട്രാന്‍സ്ഫറില്‍ ചട്ടലംഘനമുണ്ടായെന്ന പരാതിയെ തുടര്‍ന്നാണ് ഫിഫയുടെ നടപടി. ടീമിന് ട്രാന്‍സ്ഫര്‍ വിലക്കേര്‍പ്പെടുത്താനാണ് തീരുമാനം.

പണമിടപാടിലാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മറ്റൊരു ഐഎസ്എല്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാളിനെതിരെയും സമാന നടപടി ഫിഫ സ്വീകരിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന സ്ലോവേനിയന്‍ കളിക്കാരന്‍ മറ്റേജ് പൊപ്ലാനിക്ക്, താരം ഇപ്പോള്‍ കളിക്കുന്ന സ്‌കോട്ടിഷ് ക്ലബ്ബായ ലിവിസ്റ്റണ്‍ എഫ്‌സിയുമാണ് ബ്ലാസ്റ്റേഴ്‌സിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

കോസ്റ്റാറിക്കന്‍ താരമായ ജോണി അകോസ്റ്റയ്ക്ക് പ്രതിഫലം നല്‍കിയില്ലെന്ന പരാതിയിലാണ് ഈസ്റ്റ് ബംഗാളിന് വിലക്ക് ലഭിച്ചത്. വിലക്ക് പ്രാബല്യത്തിലുള്ളതിനാല്‍ ഇരു ക്ലബ്ബുകള്‍ക്കും പുതിയ താരങ്ങളുമായി കരാറിലെത്താന്‍ കഴിയില്ല.