ദുല്‍ഖര്‍, ടൊവിനോ ചിത്രങ്ങളുടെ നിര്‍മ്മാതാവില്‍ നിന്നും 50 ലക്ഷം തട്ടാന്‍ ആലുവ പോലീസിന്റെ ശ്രമം പുറത്ത്

പ്രവാസി മലയാളിയും സിനിമാ നിര്മ്മാതാവുമായ ആര്. സലീമില് നിന്ന് പണം തട്ടാന് ആലുവ പോലീസ് ശ്രമിച്ചതായി ആരോപണം. പുറത്തിറങ്ങാനിരിക്കുന്ന ടൊവീനോ തോമസ് ചിത്രം 'എന്റെ ഉമ്മാന്റെ പേര്', ദുല്ഖര് സല്മാന് ചിത്രം 'ഒരു യമണ്ടന് പ്രേമകഥ' തുടങ്ങിയ ചിത്രങ്ങളുടെ സഹനിര്മാതാവാണ് സലിം. ഖത്തറിലെ സലീമിന്റെ സ്ഥാപനത്തില് ജോലി ചെയ്യുന്ന പെണ്കുട്ടിയുടെ മാതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് സലിമിനെ കഴിഞ്ഞ ഓഗസ്റ്റ് 8നു രാത്രി ആലുവ തോട്ടുമുഖത്തെ വീട്ടില് നിന്ന് ആലുവ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
 | 
ദുല്‍ഖര്‍, ടൊവിനോ ചിത്രങ്ങളുടെ നിര്‍മ്മാതാവില്‍ നിന്നും 50 ലക്ഷം തട്ടാന്‍ ആലുവ പോലീസിന്റെ ശ്രമം പുറത്ത്

കൊച്ചി: പ്രവാസി മലയാളിയും സിനിമാ നിര്‍മ്മാതാവുമായ ആര്‍. സലീമില്‍ നിന്ന് പണം തട്ടാന്‍ ആലുവ പോലീസ് ശ്രമിച്ചതായി ആരോപണം. പുറത്തിറങ്ങാനിരിക്കുന്ന ടൊവീനോ തോമസ് ചിത്രം ‘എന്റെ ഉമ്മാന്റെ പേര്’, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥ’ തുടങ്ങിയ ചിത്രങ്ങളുടെ സഹനിര്‍മാതാവാണ് സലിം. ഖത്തറിലെ സലീമിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സലിമിനെ കഴിഞ്ഞ ഓഗസ്റ്റ് 8നു രാത്രി ആലുവ തോട്ടുമുഖത്തെ വീട്ടില്‍ നിന്ന് ആലുവ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

ജീവനക്കാരിയുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും പോലീസ് 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് സലീം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തന്നെ മാനസികമായി പോലീസുകാര്‍ പീഡിപ്പിച്ചതായും സലിം പരാതിയില്‍ വ്യക്തമാക്കി. ആലുവ ഇന്‍സ്‌പെക്ടര്‍ വിശാല്‍ ജോണ്‍സന്‍ മധ്യസ്ഥന്‍ മുഖേന ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമിച്ചതെന്ന് സലീം പറയുന്നു. തന്നെ കേസില്‍ ജയിലലടക്കുമെന്നും രാത്രി തന്നെ 50 ലക്ഷം രൂപ നല്‍കണമെന്നും മധ്യസ്ഥന്‍ വഴി വിശാല്‍ ജോണ്‍സന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഒരു ലക്ഷം രൂപ നല്‍കിയെന്നും സലീം പറയുന്നു.

പരാതിക്കാരി നാട്ടിലെത്തിയ ശേഷം കേസുമായി ബന്ധപ്പെട്ട് പരാതിയൊന്നുമില്ലെന്ന് വ്യക്തമാക്കിയെങ്കിലും തന്നെ കുടുക്കാന്‍ പോലീസ് കെണിയൊരുക്കുകയായിരുന്നുവെന്ന് സലീം പറയുന്നു. കേസില്‍ കോടതിയില്‍ ഹാജരാക്കിയ സലീമിന് അന്ന് തന്നെ ജാമ്യം അനുവദിച്ചിരുന്നു. പോലീസില്‍ നിന്നും അനുഭവിച്ച മാനസികപീഡനത്തില്‍ നിന്നും പുറത്തുകടക്കാന്‍ കൗണ്‍സിലിങിനു പോകേണ്ടി വന്നുവെന്ന് സലിം പറഞ്ഞു. നിര്‍മ്മാതാവിന്റെ പരാതിയില്‍ ആലുവ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന.