കസ്തൂരി രംഗൻ റിപ്പോർട്ട്; അന്തിമ വിജ്ഞാപനം സെപ്തംബറിൽ

കസ്തൂരി രംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം സെപ്തംബർ ഒൻപതിനകം പുറപ്പെടുവിക്കും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനങ്ങൾക്ക് റിപ്പോർട്ട് നൽകാനുള്ള സമയ പരിധി ജൂലൈ 21 വരെ നീട്ടി നൽകി.
 | 

കസ്തൂരി രംഗൻ റിപ്പോർട്ട്; അന്തിമ വിജ്ഞാപനം സെപ്തംബറിൽ

ന്യൂഡൽഹി: കസ്തൂരി രംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം സെപ്തംബർ ഒൻപതിനകം പുറപ്പെടുവിക്കും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനങ്ങൾക്ക് റിപ്പോർട്ട് നൽകാനുള്ള സമയ പരിധി ജൂലൈ 21 വരെ നീട്ടി നൽകി.

വിഷയം ചർച്ച ചെയ്യാൻ സംസ്ഥാനങ്ങളുടെ യോഗം അടുത്ത മാസം വിളിച്ചു ചേർക്കും. റിപ്പോർട്ട് നടപ്പാക്കിയാലും ജനങ്ങൾ ആശങ്കപ്പെടേണ്ടെന്നും മന്ത്രാലയം അറിയിച്ചു. പരിസ്ഥിതി ദുർബല മേഖലകളിൽ ഖനനം ഉൾപ്പെടെയുള്ളവ അനുവദിക്കില്ല. മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.