സാമ്പത്തിക പ്രതിസന്ധി: നിയമസഭ അടിയന്തിരമായി വിളിച്ച് ചേർക്കണമെന്ന് വി.എസ്

അടിയന്തിരമായി നിയമസഭ വിളിച്ചുചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. 2010 കോടി രൂപയുടെ അധിക നികുതി സർക്കാർ ഉത്തരവിലൂടെ ജനങ്ങളിൽ അടിച്ചേൽപ്പിച്ച നടപടി നിയമസഭ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭ അംഗീകരിക്കുന്നത് വരെ നികുതി വർദ്ധനവ് നടപ്പാക്കരുത്. നിയമസഭയുടെ അംഗീകാരമില്ലാതെ നികുതി നൽകാൻ ജനങ്ങൾ ബാദ്ധ്യസ്ഥരല്ലെന്നും സർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും വി.എസ് പറഞ്ഞു.
 | 

കണ്ണൂർ: അടിയന്തിരമായി നിയമസഭ വിളിച്ചുചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. 2010 കോടി രൂപയുടെ അധിക നികുതി സർക്കാർ ഉത്തരവിലൂടെ ജനങ്ങളിൽ അടിച്ചേൽപ്പിച്ച നടപടി നിയമസഭ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭ അംഗീകരിക്കുന്നത് വരെ നികുതി വർദ്ധനവ് നടപ്പാക്കരുത്. നിയമസഭയുടെ അംഗീകാരമില്ലാതെ നികുതി നൽകാൻ ജനങ്ങൾ ബാദ്ധ്യസ്ഥരല്ലെന്നും സർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും വി.എസ് പറഞ്ഞു.

ഉത്തരവിലൂടെ ഭീമമായ തുക വർധിപ്പിക്കുന്നതിത് ആദ്യമാണെന്നും വി.എസ് അച്യുതാനന്ദൻ പറഞ്ഞു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായതെങ്ങനെയാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.