കരിപ്പൂര്‍ വിമാനാപകടത്തില്‍ പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാനമന്ത്രി

കരിപ്പൂര് വിമാനാപകടത്തില് പെട്ടവര്ക്ക് കേന്ദ്ര വ്യോമയാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.
 | 
കരിപ്പൂര്‍ വിമാനാപകടത്തില്‍ പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാനമന്ത്രി

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പെട്ടവര്‍ക്ക് കേന്ദ്ര വ്യോമയാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷവും സാരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ വീതവുമാണ് ധനസഹായം. നിസാര പരിക്കുള്ളവര്‍ക്ക് 50,000 രൂപ വീതം നല്‍കും. അപകടത്തിന് പിന്നാലെ വിമാനത്താവള അധികൃതരും പ്രാദേശിക ഭരണകൂടങ്ങളും സമയബന്ധിതമായി ഇടപെട്ടുവെന്നും അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ ഇടക്കാലാശ്വാസമായാണ് തുക അനുവദിക്കുക. ബ്ലാക്ക് ബോക്‌സ് പരിേേശാധിച്ച ശേഷം മാത്രമേ അപകടത്തിന്റെ കാരണം പറയാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. പരമാവധി തെളിവുകള്‍ കണ്ടെത്തുകയാണ് പ്രധാനം. ഊഹോപോഹങ്ങള്‍ക്കുള്ള സമയമല്ല ഇത്. വിമാനത്തിന്റെ രണ്ട് ബ്ലാക് ബോക്സും കിട്ടിയിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം കാര്യങ്ങള്‍ പറയാമെന്നും മന്ത്രി വ്യക്തമാക്കി.