ആന ചരിഞ്ഞ സംഭവം; കെണി വെച്ചവരുടെ വിവരം നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് അന്താരാഷ്ട്ര സംഘടന

സ്ഫോടകവസ്തു കടിച്ച ഗര്ഭിണിയായ ആന ചരിഞ്ഞ സംഭവത്തില് കാരണക്കാരെ കുറിച്ച് വിവരം നല്കുന്നവര്ക്ക് ഇനാം പ്രഖ്യാപിച്ച് അന്താരാഷ്ട്ര എന്ജിഒയുടെ ഇന്ത്യന് ഘടകം.
 | 
ആന ചരിഞ്ഞ സംഭവം; കെണി വെച്ചവരുടെ വിവരം നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് അന്താരാഷ്ട്ര സംഘടന

പാലക്കാട്: സ്‌ഫോടകവസ്തു കടിച്ച ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ കാരണക്കാരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് അന്താരാഷ്ട്ര എന്‍ജിഒയുടെ ഇന്ത്യന്‍ ഘടകം. ഹ്യുമെയ്ന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടനയാണ് ആനയുടെ മരണത്തിന് കാരണമായവരെക്കുറിച്ച് വിവരം നല്‍കാന്‍ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുന്നത്. ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം സംഘടന അറിയിച്ചത്. മനുഷ്യരും വന്യജീവികളുമായുള്ള സംഘര്‍ഷത്തെ മനസിലാക്കാം. പക്ഷേ അതിന്റെ പേരില്‍ മൃഗങ്ങളെ മുറിവേല്‍പ്പിക്കുന്നതും കൊല്ലുന്നതും അപലപനീയമാണെന്ന് സംഘടന പറയുന്നു.

മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനിലാണ് പന്നിപ്പടക്കം നിറച്ച പൈനാപ്പിള്‍ തിന്നാന്‍ ശ്രമിച്ച പിടിയാനയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഗര്‍ഭിണിയായിരുന്ന ആന നാക്കും വായും തകര്‍ന്ന് ദിവസങ്ങളോളം പട്ടിണി കിടന്നാണ് മരിച്ചത്. വെള്ളിയാര്‍ പുഴയില്‍ ഇറങ്ങി നിന്നിരുന്ന ആനയെ രക്ഷിക്കാന്‍ കുങ്കിയാനകളെ കൊണ്ടുവന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും മെയ് 27ന് ആന പുഴയില്‍ നിന്ന നില്‍പില്‍ ചരിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് 15 വയസുള്ള ആന ഗര്‍ഭിണിയായിരുന്നെന്ന് വ്യക്തമായത്.

വനംവകുപ്പ് ഉദ്യോഗസ്ഥനായ മോഹന്‍ കൃഷ്ണന്റെ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവന്ന വിവരം ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായതോടെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പിടിയാനക്ക് നീതി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

UPDATE #KERALA #ELEPHANT firecracker case: HSI/India has announced a reward of 50,000 INR for information on the…

Posted by Humane Society International – India on Wednesday, June 3, 2020