വ്യാജമദ്യ നിര്‍മാണം; കായംകുളത്ത് മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

വ്യാജമദ്യ നിര്മാണത്തിന് മുന് എക്സൈസ് ഉദ്യോഗസ്ഥന് പിടിയില്.
 | 
വ്യാജമദ്യ നിര്‍മാണം; കായംകുളത്ത് മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കായംകുളം: വ്യാജമദ്യ നിര്‍മാണത്തിന് മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കായംകുളം, കാപ്പില്‍ സ്വദേശി ഹാരി ജോണ്‍ ആണ് എക്‌സൈസിന്റെ പിടിയിലായത്. വാറ്റ് ഉപകരണങ്ങളും 500 ലിറ്റര്‍ വ്യാജമദ്യവും ലേബലുകളും ഇയാളുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്തു. സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് നേരത്തേ എക്‌സൈസില്‍ നിന്ന് പുറത്താക്കപ്പെട്ട ഇയാള്‍ ഒരു വാടകവീട് കേന്ദ്രീകരിച്ചായിരുന്നു വ്യാജമദ്യ നിര്‍മാണം നടത്തിയിരുന്നത്.

ഹോളോഗ്രാം പതിച്ച ലേബലുകള്‍, സ്റ്റിക്കറുകള്‍, വലിയ കാനുകള്‍ എന്നിവയും ഇയാളില്‍ നിന്ന് കണ്ടെത്തി. ഇയാളുടെ കൂട്ടാളിയായ രാഹുല്‍ എന്നയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. രാഹുലിനെ 28 മദ്യക്കുപ്പികളുമായി എക്‌സൈസ് നേരത്തേ പിടികൂടിയിരുന്നു.

മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥനെന്ന നിലയിലുള്ള സ്വാധീനം ഇയാള്‍ക്ക് വ്യാജമദ്യ നിര്‍മാണത്തില്‍ സഹായകരമായിട്ടുണ്ടെന്നാണ് എക്‌സൈസ് കരുതുന്നത്.