ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പില്‍? തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

മന്ത്രി കെ.ടി.ജലീലിന് എതിരെ തവനൂര് മണ്ഡലത്തില് ഫിറോസ് കുന്നംപറമ്പില് സ്ഥാനാര്ത്ഥിയാകുമെന്ന് റിപ്പോര്ട്ട്.
 | 
ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പില്‍? തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

മന്ത്രി കെ.ടി.ജലീലിന് എതിരെ തവനൂര്‍ മണ്ഡലത്തില്‍ ഫിറോസ് കുന്നംപറമ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഫിറോസ് മത്സരിച്ചേക്കുമെന്നാണ് മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി ഫിറോസ് മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചതായാണ് അവസാന വിവരങ്ങള്‍.

മുസ്ലീം ലീഗിന്റെ താല്‍പര്യവും ഇതിന് പിന്നിലുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കാനാണ് നീക്കം. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ഫിറോസ് കുന്നംപറമ്പിലുമായി ഫോണില്‍ ആശയവിനിമയം നടത്തിയതായും മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കെ.ടി. ജലീല്‍ രണ്ടു തവണ വിജയിച്ച മണ്ഡലമാണ് തവനൂര്‍. ചാരിറ്റിയിലൂടെ ജനപിന്തുണ നേടിയ ഫിറോസ് കുന്നംപറമ്പിലിനെ ഇവിടെ മത്സരിപ്പിച്ച് മണ്ഡലം തിരികെ പിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.