ബ്ലൂവെയില്‍ ഗെയിമില്‍ കേരളത്തിലെ ആദ്യ ആത്മഹത്യ തിരുവനന്തപുരത്ത്? 16 കാരന്റെ മരണത്തില്‍ സംശയം

തിരുവനന്തപുരത്ത് 16കാരന് ആത്മഹത്യ ചെയ്തത് ബ്ലൂവെയില് ഗെയിമിന് അടിമപ്പെട്ടെന്ന് സൂചന. പ്ലസ് വണ് വിദ്യാര്ത്ഥിയായിരുന്ന മനോജ് ആണ് വീടിനുള്ളില് തൂങ്ങിമരിച്ചത്. ജൂലൈ 26നായിരുന്നു സംഭവം. മരിക്കുന്നതിന് 9 മാസങ്ങള്ക്ക് മുമ്പ് മനോജ് ഗെയിം ഡൗണ്ലോഡ് ചെയ്തിരുന്നുവെന്ന് മാതാപിതാക്കള് പോലീസില് നല്കിയ പരാതിയില് പറയുന്നു.
 | 

ബ്ലൂവെയില്‍ ഗെയിമില്‍ കേരളത്തിലെ ആദ്യ ആത്മഹത്യ തിരുവനന്തപുരത്ത്? 16 കാരന്റെ മരണത്തില്‍ സംശയം

തിരുവനന്തപുരം: തിരുവനന്തപുരത്ത് 16കാരന്‍ ആത്മഹത്യ ചെയ്തത് ബ്ലൂവെയില്‍ ഗെയിമിന് അടിമപ്പെട്ടെന്ന് സൂചന. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന മനോജ് ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ജൂലൈ 26നായിരുന്നു സംഭവം. മരിക്കുന്നതിന് 9 മാസങ്ങള്‍ക്ക് മുമ്പ് മനോജ് ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്ന് മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കേരളത്തില്‍ നിന്ന് ബ്ലൂവെയില്‍ എന്ന മരണക്കളിയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ സംഭവമാണ് ഇത്. ഗെയിം ഡൗണ്‍ലോഡ് ചെയ്തതായി മകന്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് മനോജിന്റെ അമ്മ അനു പറഞ്ഞു. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഫോണില്‍ നിന്ന് ഗെയിം പൂര്‍ണ്ണമായി ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും മകന്‍ ചെയ്തിരുന്ന കാര്യങ്ങള്‍ ബ്ലൂവെയില്‍ ചാലഞ്ചിന് സമാനമായിരുന്നെന്നും അനു പറഞ്ഞു.

തനിച്ച് ഒരിടത്തും പോയിട്ടില്ലാത്ത മനോജ് നുണ പറഞ്ഞ് കടല്‍ കാണാന്‍ പോയെന്നും കയ്യില്‍ കോമ്പസ് കൊണ്ട് അക്ഷരങ്ങള്‍ വരച്ചുവെന്നും നീന്തല്‍ അറിയാത്ത മനോജ് പുഴയില്‍ ചാടിയെന്നും മാതാപിതാക്കള്‍ പറയുന്നു. രാത്രിയില്‍ ഒറ്റക്ക് സെമിത്തേരിയില്‍ പോയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും അവര്‍ പറഞ്ഞു.