കേരളത്തില്‍ ആദ്യത്തെ കൊവിഡ് മരണം

സംസ്ഥാനത്ത് ആദ്യത്തെ കൊവിഡ് മരണം
 | 
കേരളത്തില്‍ ആദ്യത്തെ കൊവിഡ് മരണം

കൊച്ചി: സംസ്ഥാനത്ത് ആദ്യത്തെ കൊവിഡ് മരണം. കൊച്ചിയില്‍ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി, ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. 69 വയസുകാരനായ ഇയാളുടെ ഭാര്യയും രോഗബാധിതയാണ്. ഇവര്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സയിലായിരുന്നു. ദുബായില്‍ നിന്നാണ് ഇവര്‍ എത്തിയത്.

മാര്‍ച്ച് 16നാണ് ദമ്പതികള്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. 22-ാം തിയതി ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ന്യുമോണിയ ലക്ഷണങ്ങളുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ഹൃദ്രോഗവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്ന ഇദ്ദേഹത്തെ ഹൈ റിസ്ക് കാറ്റഗറിയില്‍ പെടുത്തിയിരുന്നു. രാവിലെ 8 മണിക്കായിരുന്നു മരണം.

കേരളത്തില്‍ ആദ്യത്തെ കൊവിഡ് മരണം

ഇവര്‍ യാത്ര ചെയ്ത വിമാനത്തിലെ 40 യാത്രക്കാര്‍ നിരീക്ഷണത്തിലാണ്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും സംസ്‌കാരം. നെടുമ്പാശേരിയില്‍ നിന്ന് ഇവരെ വീട്ടിലെത്തിച്ച ടാക്‌സി ഡ്രൈവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദമ്പതികളുമായി യാത്ര ചെയ്ത ശേഷം കാറില്‍ കയറിയ മറ്റു യാത്രക്കാരെയും കണ്ടെത്തി ഐസോലേഷനില്‍ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.