വള്ളം മുങ്ങി കടലില്‍ വീണ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; വീഡിയോ

കടലില് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി അപകടത്തില് പെട്ടവരെ മറ്റൊരു ബോട്ടിലുണ്ടായിരുന്നവര് രക്ഷപ്പെടുത്തി.
 | 
വള്ളം മുങ്ങി കടലില്‍ വീണ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; വീഡിയോ

മലപ്പുറം: കടലില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി അപകടത്തില്‍ പെട്ടവരെ മറ്റൊരു ബോട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. മലപ്പുറം താനൂരിലാണ് സംഭവം. താനൂര്‍ ഹാര്‍ബറില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെ ബുധനാഴ്ചയുണ്ടായ അപകടത്തില്‍ മൂന്ന് പേരെയാണ് രക്ഷിച്ചത്. അപകടം സംഭവിച്ചയുടനെ സമീപത്തുണ്ടായിരുന്ന ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തുകയായിരുന്നു. രക്ഷപ്പെടുത്തിയ മൂന്ന് പേരെയും വള്ളവും താനൂര്‍ ഹാര്‍ബറില്‍ എത്തിച്ചതായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. താനൂരില്‍ അടുത്തിടെ നിരവധി മത്സ്യബന്ധന വള്ളങ്ങളും ചെറു ബോട്ടുകളും അപകടത്തില്‍ പെട്ടിരുന്നു.

വീഡിയോ കാണാം

ഇന്നലെ താനൂർ ഹാർബറിൽ നിന്ന് 2കിലോമീറ്റർ ദൂരെ ജോലിക്കിടയിൽ ആരോ കൈകൊണ്ട് വിളിക്കുന്നതായി കണ്ടു എന്താണെന്ന് അറിയാൻ അടുത്ത എത്തുബോഴേകും കാണുന്നത് തോണിമറിഞ്ഞു മൂന്നു പേര് മുങ്ങി താഴുന്നതാണ് ഇതിൽ ഒരാൾ നീന്തൽ അത്ര അറിയുന്ന ആളല്ല ഞങ്ങൾ എത്താൻ അൽപ്പം വൈകിയിരുന്നെങ്കിൽ!അവരുടെ ജീവൻ തന്നെ അപകടത്തിൽ ആയേനെ മൂന്നു പേരെയും അവരുടെ തോണിയും താനൂർ ഹാർബറിൽ എത്തിച്ചു (വാദിസലാം താനൂർ)

Posted by Rafeeq Al Bazar on Thursday, September 17, 2020