വാളയാറില്‍ രാസവസ്തു കലര്‍ത്തിയ 4000 കിലോ മത്സ്യം പിടികൂടി; സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് വിദഗ്ദ്ധര്‍

അപകടകാരിയായ ഫോര്മാലിന് കലര്ത്തി 4000 കിലോ മത്സ്യം പിടികൂടി. ആന്ധ്രാപ്രദേശില് നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 4000 കിലോ ചെമ്മീനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തത്. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില് വന്നതോടെ ഉണ്ടായിരിക്കുന്ന മത്സ്യ ക്ഷാമം പരിഹരിക്കുന്നതിനായി പ്രധാനമായും ആശ്രയിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ആന്ധ്രാപ്രദേശ്. രാസവസ്തുക്കള് കലര്ത്തിയ മത്സ്യം വന്തോതില് സംസ്ഥാനത്ത് എത്തുന്നതായി റിപ്പോര്ട്ടുകളെ തുടര്ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്ശനമാക്കിയിരുന്നു.
 | 

വാളയാറില്‍ രാസവസ്തു കലര്‍ത്തിയ 4000 കിലോ മത്സ്യം പിടികൂടി; സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് വിദഗ്ദ്ധര്‍

വാളയാര്‍: അപകടകാരിയായ ഫോര്‍മാലിന്‍ കലര്‍ത്തി 4000 കിലോ മത്സ്യം പിടികൂടി. ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 4000 കിലോ ചെമ്മീനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തത്. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ ഉണ്ടായിരിക്കുന്ന മത്സ്യ ക്ഷാമം പരിഹരിക്കുന്നതിനായി പ്രധാനമായും ആശ്രയിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ആന്ധ്രാപ്രദേശ്. രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം വന്‍തോതില്‍ സംസ്ഥാനത്ത് എത്തുന്നതായി റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കിയിരുന്നു.

പിടിച്ചെടുത്ത മത്സ്യത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ ഫോര്‍മാലിന്റെ അംശം കണ്ടെത്തിയിരുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന മറ്റു രാസപദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമെ മനസിലാവൂ. ഇതിനായി മത്സ്യത്തിന്റെ സാമ്പിളുകള്‍ കാക്കനാട്ടെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാസവസ്തു കലര്‍ന്ന 14000 കിലോ മത്സ്യവും ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തിരുന്നു. ആന്ധ്രയില്‍ നിന്ന് എറണാകുളത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവ പിടിയിലായത്. ഇന്നലെ മാത്രം വാളയാറില്‍ 40 വാഹനങ്ങളാണ് ആരോഗ്യ വകുപ്പ് പരിശോധിച്ചത്. ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ കേരളത്തിലെ മത്സ്യ മേഖല സംതംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യം മുതലെടുത്താണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് രാസ വസ്തുക്കള്‍ ചേര്‍ത്ത മത്സ്യം കടത്തുന്നത്.

അമോണിയയും, ഫോര്‍മാലിനും ചേര്‍ത്ത മത്സ്യങ്ങളാണ് പ്രധാനമായും വിപണിയിലെത്തുന്നത്. ഇത് ഗരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള രാസവസ്തുക്കളാണ്. കരള്‍, കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങളില്‍ ക്യാന്‍സറിനു പോലും ഇവ കാരണമായേക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.