കാട്ടുപോത്ത്, പന്നി, മ്ലാവ് തുടങ്ങിയ മൃഗങ്ങളെ വനംവകുപ്പു തന്നെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കണം; പിസി ജോര്‍ജ്

വനം വകുപ്പ് തന്നെ വന്യമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വില്ക്കണമെന്ന് പി.സി. ജോര്ജ് എംഎല്എ. കേരള ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വന്യമൃഗങ്ങളുടെ എണ്ണവും ശല്യവും വര്ധിച്ചുവരുന്ന സാഹചര്യത്തില് കാട്ടുപോത്ത്, പന്നി, മ്ലാവ് തുടങ്ങിയ മൃഗങ്ങളെ വനംവകുപ്പ് തന്നെ കൊന്ന് ഇറച്ചിയാക്കി വില്ക്കണമെന്നായിരുന്നു പി.സി ജോര്ജിന്റെ പ്രസ്താവന.
 | 

കാട്ടുപോത്ത്, പന്നി, മ്ലാവ് തുടങ്ങിയ മൃഗങ്ങളെ വനംവകുപ്പു തന്നെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കണം; പിസി ജോര്‍ജ്

പാലക്കാട്: വനം വകുപ്പ് തന്നെ വന്യമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കണമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. കേരള ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വന്യമൃഗങ്ങളുടെ എണ്ണവും ശല്യവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കാട്ടുപോത്ത്, പന്നി, മ്ലാവ് തുടങ്ങിയ മൃഗങ്ങളെ വനംവകുപ്പ് തന്നെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കണമെന്നായിരുന്നു പി.സി ജോര്‍ജിന്റെ പ്രസ്താവന.

വന്യ മൃഗങ്ങളെ നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് വനംവകുപ്പ് വിദേശത്ത് പോയി പഠിക്കണം. ഓസ്‌ട്രേലിയയിലെ ദേശീയ മൃഗമായ കംഗാരുവിന്റെ ഇറച്ചി പോലും ലഭ്യമാണ്. മൃഗങ്ങളെ വനംവകുപ്പ് തന്നെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കുന്ന നടപടി സ്വീകരിച്ചാല്‍ അവര്‍ക്ക് ലാഭവും ര്‍ഷകര്‍ക്കു രക്ഷയും ലഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.

വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതിനും മനുഷ്യരെ അക്രമിക്കുന്നതിനും എതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇല്ലെങ്കില്‍ കര്‍ഷകരെ സംഘടിപ്പിച്ച് വലിയ പ്രക്ഷോപം നടത്തും. കേരളത്തില്‍ നിയമവ്യവസ്ഥ പാലിക്കുന്നതിനാലാണ് മനുഷ്യര്‍ വന്യമൃഗങ്ങളുടെ ക്രൂരതയ്ക്ക് ഇരയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.