Monday , 16 September 2019
News Updates

ഞെട്ടലോടെ മാത്രമെ കേള്‍ക്കാനാവൂ; ഒന്നര വയസുകാരന്‍ വനപാതയില്‍ വീണ സംഭവത്തില്‍ മന്ത്രി കെ രാജു

കൊച്ചി: ജീപ്പില്‍ യാത്ര ചെയ്യുകയായിരുന്ന ഒന്നര വയസുകാരന്‍ വനപാതയിലേക്ക് തെറിച്ചു വീണ സംഭവത്തില്‍ പ്രതികരണവുമായി വനംവകുപ്പ് മന്ത്രി കെ. രാജു. വളരെ ഞെട്ടലോടെ മാത്രമെ ഏതൊരാള്‍ക്കും ആ സംഭവത്തെപ്പറ്റി കേള്‍ക്കാന്‍ കഴിയൂവെന്ന് അദ്ദേഹം ഫെയിസ്ബുക്കില്‍ കുറിച്ചു. കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച് അവസരോചിതമായ ഇടപെടല്‍ നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണരൂപം.

ജീപ്പില്‍ നിന്ന് വനപാതയിലേക്ക് വീണ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച് അവസരോചിതമായ ഇടപെടല്‍ നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. വളരെ ഞെട്ടലോടെ മാത്രമെ ഏതൊരാള്‍ക്കും ആ സംഭവത്തെപ്പറ്റി കേള്‍ക്കാന്‍ കഴിയൂ. ഇടുക്കി രാജമലയിലെ അഞ്ചാംമൈല്‍ ചെക്ക് പോസ്റ്റിനു സമീപത്താണ്, അമ്മയുടെ മടിയിലിരുന്ന് യാത്ര ചെയ്യവേ ഒരു വയസ്സു മാത്രം പ്രായമുള്ള കുട്ടി റോഡിലേക്ക് തെറിച്ചു വീഴുന്നത്. പുലിയും, ആനയുമുള്‍പ്പെടെ വന്യമൃഗങ്ങള്‍ സ്വെര്യ വിഹാരം നടത്തുന്ന പ്രദേശം കൂടിയാണിത്. തൊട്ടപ്പുറത്താണെങ്കില്‍ പുഴയും വനം വകുപ്പിന്റെ കെട്ടിടത്തില്‍ വെളിച്ചം കണ്ട ഭാഗത്തേക്ക് കൂട്ടി ഇഴഞ്ഞെത്തുകയായിരുന്നു.

കുട്ടിയുടെ കരച്ചില്‍ ശബ്ദം കേട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആ നിമിഷം മുതല്‍ അവസരോചിതമായ ഇടപെടലാണ് നടത്തിയത്.പരിക്കേറ്റ കുട്ടിയെ എടുത്ത അവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉടന്‍ സ്ഥലത്തെത്തുകയും കുട്ടിയെ ആശുപത്രിയിലെത്തിക്കാനും രക്ഷിതാക്കളെ വിവരമറിയിച്ച് ഉത്തരവാദിത്തത്തോടെ കൈമാറാനും ശ്രദ്ധ കാണിച്ചു. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സന്ദര്‍ഭോചിതമായി പെരുമാറുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ നമ്മുടെ സേനയ്ക്ക് തന്നെ അഭിമാനമാണ്.

വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി, രാജമല സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.പി.ശിവദാസ്, ബി.എഫ്.ഒ.എം.ജി തേന്ദ്രനാഥ്, വാച്ചര്‍മാരായവിശ്വനാഥന്‍, കൈലേശ് എന്നിവരെയും മൂന്നാര്‍ എസ്.ഐ. കെ.എന്‍ സന്തോഷിനെയും പ്രത്യേകം അഭിനന്ദിക്കുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ ഇടുക്കി ജില്ലാ വനം അദാലത്തില്‍ ആദരിക്കുന്നതാണ്.

DONT MISS