വടകരയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത 6 ടണ്‍ മത്സ്യം പിടിച്ചെടുത്തു

വടകരയില് ഫോര്മാലിന് ചേര്ത്ത 6 ടണ് മത്സ്യം പിടിച്ചെടുത്തു. കോഴിക്കോട് മാര്ക്കറ്റില് നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയ മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തത്. തമിഴ്നാട്ടിലെ നാഗപട്ടണത്തു നിന്നാണ് ഇത് കൊണ്ടുവന്നതെന്നാണ് വിവരം. കണ്ണൂരില് എത്തിച്ച മത്സ്യം പഴകിയതാണെന്ന് കണ്ടതോടെ തിരിച്ചയച്ചിരുന്നു.
 | 

വടകരയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത 6 ടണ്‍ മത്സ്യം പിടിച്ചെടുത്തു

കോഴിക്കോട്: വടകരയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത 6 ടണ്‍ മത്സ്യം പിടിച്ചെടുത്തു. കോഴിക്കോട് മാര്‍ക്കറ്റില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയ മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടിലെ നാഗപട്ടണത്തു നിന്നാണ് ഇത് കൊണ്ടുവന്നതെന്നാണ് വിവരം. കണ്ണൂരില്‍ എത്തിച്ച മത്സ്യം പഴകിയതാണെന്ന് കണ്ടതോടെ തിരിച്ചയച്ചിരുന്നു.

ഇത് തിരികെ കൊണ്ടുവരുന്നതിനിടെ വടകര കോട്ടക്കടവിലെ വളവില്‍ വെച്ച് വാഹനം തകരാറിലായി. രൂക്ഷമായ ദുര്‍ഗന്ധം പരന്നതോടെ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ മത്സ്യം കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിക്കുകയും വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്‍ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു.

മീനില്‍ മറ്റു രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.