ചീനവലയിലും ചാകര; കുടുങ്ങിയത് ഒരു ലക്ഷത്തിന്റെ വറ്റമീൻ

ഫോർട്ട് കൊച്ചി കമാലക്കടവിലെ ചീനവലയിൽ വറ്റമീൻ ചാകര. കമാലക്കടവ് സൈമണിന്റെ ഉടമസ്ഥതയിലുള്ള സൊസൈറ്റി വലയിലാണ് അപ്രതീക്ഷിതമായ ചാകര ലഭിച്ചത്. 1,10,400 രൂപയുടെ വറ്റമീനാണ് ഇന്നലെ സൈമണിന്റെ ചീനവലയിൽ കുടുങ്ങിയത്. ഇവയെ കാണാനും ക്യാമറയിൽ പകർത്താനും വിദേശികളടക്കം നിരവധി പേരാണ് തടിച്ച് കൂടിയത്.
 | 
ചീനവലയിലും ചാകര; കുടുങ്ങിയത് ഒരു ലക്ഷത്തിന്റെ വറ്റമീൻ

കൊച്ചി: ഫോർട്ട് കൊച്ചി കമാലക്കടവിലെ ചീനവലയിൽ വറ്റമീൻ ചാകര. കമാലക്കടവ് സൈമണിന്റെ ഉടമസ്ഥതയിലുള്ള സൊസൈറ്റി വലയിലാണ് അപ്രതീക്ഷിതമായ ചാകര ലഭിച്ചത്. 1,10,400 രൂപയുടെ വറ്റമീനാണ് ഇന്നലെ സൈമണിന്റെ ചീനവലയിൽ കുടുങ്ങിയത്. ഇവയെ കാണാനും ക്യാമറയിൽ പകർത്താനും വിദേശികളടക്കം നിരവധി പേരാണ് തടിച്ച് കൂടിയത്.

വലിയ വറ്റമീനുകളുടെ വൻകൂട്ടമാണ് ഓരോ തവണയും വലയിൽ കുടുങ്ങിയത്. സൈമണിന് ലഭിച്ച ചാകര കണ്ടിട്ട് സമീപത്തുള്ള വലക്കാരും വലയിറക്കിയെങ്കിലും വറ്റമീൻ ലഭിച്ചില്ല. കൂട്ടമായെത്തുന്ന വറ്റമീൻ ഇങ്ങനെ വയിൽ കുടുങ്ങുന്നത് അപൂർവമാണെന്ന് തൊഴിലാളികൾ പറയുന്നു. ഭാരം കാരണം വല കീറുമെന്ന് തോന്നിയപ്പോൾ മുകൾഭാഗം വെള്ളത്തിന്റ മുകളിൽ നിർത്തിയശേഷം വലയ്ക്കകത്തിറങ്ങിയാണ് മീൻ വാരിയെടുത്തത്.

എൽ.എൻ.ജി ടെർമിനലിന് സമീപം ആഴം കൂട്ടുന്നതിനാൽ വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചീനവലയിൽ മീൻ ലഭിക്കാത്ത സാഹചര്യത്തിലാണ് വറ്റമീൻ ചാകര.