Monday , 21 May 2018
News Updates

ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു; നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് നിരോധനം

കൊച്ചി: വിപണിയിലുള്ള നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് നിരോധനം. കേര ഫൈന്‍ കോക്കനട്ട് ഓയില്‍ (റോയല്‍ ട്രേഡിംഗ് കമ്പനി, കളമശേരി), കേര പ്യൂവര്‍ ഗോള്‍ഡ് (ജിത്തു ഓയില്‍ മില്‍സ്,തിരുവനന്തപുരം), ആഗ്രോ കോക്കനട്ട് ഓയില്‍ (വിഷ്ണു ഓയില്‍ മില്‍സ്,പാലക്കാട്), കുക്ക്സ് പ്രൈഡ് കോക്കനട്ട് ഓയില്‍ (പ്രൈം സ്റ്റാര്‍ എന്റര്‍പ്രൈസസ്, പട്ടിമറ്റം, എറണാകുളം) എന്നീ ബ്രാന്‍ഡുകളാണ് നിരോധിച്ചത്. ഗുണനിലവാര പരിശോധനയില്‍ ഇവ പരാജയപ്പെട്ടിരുന്നു.

എറണാകുളം ഫുഡ് സേഫ്റ്റി അസി. കമ്മീഷണറാണ് ഇവ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഫുഡ് സേഫ്റ്റി ആന്റ്റ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്ട് 2006 സെക്ഷന്‍ 36(3)(ബി) പ്രകാരം പൊതുജനാരോഗ്യം കണക്കിലെടുത്താണ് നിരോധനമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു.

വെളിച്ചെണ്ണയുടെ അനലിറ്റിക്കല്‍ ഡേറ്റയുമായി താരതമ്യം ചെയ്തപ്പോള്‍ വലിയ വ്യത്യാസം കാണിച്ചതിനാലാണ് നിരോധനമെന്ന് ഉത്തരവില്‍ പറയുന്നു. വെളിച്ചെണ്ണ വില ചില്ലറ വിപണിയില്‍ 260ന് മുകളില്‍ എത്തിയതോടെ വില കുറഞ്ഞ ബ്രാന്‍ഡുകള്‍ രംഗപ്രവേശം ചെയ്തിരുന്നു.

DONT MISS