ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു

കന്യാസ്ത്രീ പീഡനക്കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു.
 | 
ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു

കന്യാസ്ത്രീ പീഡനക്കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു. ഫ്രാങ്കോയുടെ അഭിഭാഷകനും ഡോക്ടര്‍ക്കും നേരത്തേ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവരുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് ഫ്രാങ്കോയ്ക്ക് രോഗം ബാധിച്ചതെന്നാണ് വിവരം. കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കി വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഈ വിവരം പുറത്തു വന്നത്.

കേസില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കിയത്. കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഫ്രാങ്കോ അറിയിച്ചിരുന്നത്. ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത് ഹോട്ട്‌സ്‌പോട്ടിലാണെന്നും ഫ്രാങ്കോ അറിയിച്ചിരുന്നു.

എന്നാല്‍ പ്രദേശം ഹോട്ടസ്‌പോട്ട് ആയിരുന്നില്ലെന്ന് രേഖകള്‍ സഹിതം കോടതിയില്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു. ഓഗസ്റ്റ് 13നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. അന്ന് ഹാജരാകണമെന്നാണ് ഫ്രാങ്കോയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.