ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ബിഷപ്പ് ഇനി പാലാ സബ് ജയിലില്‍

കന്യാസ്ത്രീ പീഡനക്കേസില് അറസ്റ്റിലായ മുന് ജലന്ധര് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല് റിമാന്ഡില്. രണ്ടു ദിവസത്തെ കസ്റ്റഡിക്കു ശേഷം ഹാജരാക്കിയ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി 14 ദിവസത്തേക്കാണ് റിമാന്ഡ് ചെയ്തത്. ബിഷപ്പിനെ പാലാ സബ് ജയിലിലേക്കാണ് മാറ്റുന്നത്.
 | 

ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ബിഷപ്പ് ഇനി പാലാ സബ് ജയിലില്‍

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ റിമാന്‍ഡില്‍. രണ്ടു ദിവസത്തെ കസ്റ്റഡിക്കു ശേഷം ഹാജരാക്കിയ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ബിഷപ്പിനെ പാലാ സബ് ജയിലിലേക്കാണ് മാറ്റുന്നത്.

ഇതിനിടെ ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അല്‍പ സമയത്തിനകം ഹര്‍ജി പരിഗണിക്കും. പോലീസ് വ്യാജ തെളിവുകള്‍ നിര്‍മിക്കുകയാണെന്നും ക്രിമിനല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ തന്നെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായാണെന്നും ബിഷപ്പ് ജാമ്യഹര്‍ജിയില്‍ പറയുന്നു. തന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ നടന്ന അറസ്റ്റ് ശരിയായില്ലെന്നും ഫ്രാങ്കോ ഹര്‍ജിയില്‍ പറയുന്നു.