ജര്‍മ്മനിയില്‍ എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ് പഠനം; കേരളത്തില്‍ സൗജന്യ സെമിനാറുകള്‍

ജര്മനിയില് ഉന്നത വിദ്യാഭ്യാസത്തിന് അവസരം തുറന്ന് സൗജന്യ സെമിനാറുകള്.
 | 
ജര്‍മ്മനിയില്‍ എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ് പഠനം; കേരളത്തില്‍ സൗജന്യ സെമിനാറുകള്‍

കൊച്ചി: ജര്‍മനിയില്‍ ഉന്നത വിദ്യാഭ്യാസത്തിന് അവസരം തുറന്ന് സൗജന്യ സെമിനാറുകള്‍. യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നു. ഇന്ത്യയിലെ ഐഐടികള്‍ക്കൊപ്പമോ അവയേക്കാള്‍ ഉയര്‍ന്നതോ ലോക റാങ്കിങ് നേടിയിട്ടുള്ള 50ലേറെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ് തുടങ്ങി നിരവധി വിഷയങ്ങളില്‍ ബിരുദം മുതല്‍ പിഎച്ച്ഡി വരെ ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. എബിസി സ്റ്റഡി ലിങ്ക്‌സ് ആണ് ഈ സെമിനാറുകള്‍ കേരളത്തില്‍ സംഘടിപ്പിക്കുന്നത്.

മറ്റ് ചില ഘടകങ്ങളും കൂടി ഉള്‍പ്പെടുന്നതിനാലാണ് ജര്‍മനിയിലെ പഠനം ആകര്‍ഷകമാകുന്നത്. 26 യൂറോപ്യന്‍ രാജ്യങ്ങളില്‍ സാധുതയുള്ള ഷെങ്കന്‍ വിസ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു. ഒന്നാം വര്‍ഷത്തിന് ശേഷം കോഴ്‌സുകള്‍ക്ക് ട്യൂഷന്‍ ഫീസ് നല്‍കേണ്ടതില്ല. അതായത് 100 ശതമാനം സൗജന്യമായി ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടാം. ഇതിനായി ഐഇഎല്‍ടിഎസ് സ്‌കോര്‍ നേടേണ്ട ആവശ്യവുമില്ല. 60 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

എന്‍ജിനീയറിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലോകത്തെ തന്നെ ഏറ്റവും മികച്ചതെന്ന് പേരുകേട്ട ജര്‍മന്‍ എന്‍ജിനീയറിംഗ് ടെക്‌നോളജിയില്‍ പഠനവും പ്രവൃത്തിപരിചയവും നേടാന്‍ സാധിക്കും. കുറഞ്ഞത് 10 ലക്ഷം എന്‍ജിനീയര്‍മാരുടെ കുറവ് ജര്‍മനിയില്‍ മാത്രമുണ്ടെന്നാണ് കണക്ക്. വിജയകരമായി പഠനം പൂര്‍ത്തിയാക്കിയാല്‍ ഇവിടെത്തന്നെ ജോലി നേടാനും സാധിക്കും. ജര്‍മ്മന്‍ ഭാഷയിലെ ഫ്രെഷ്മാന്‍ പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ ബിരുദവും ബിരുദാനന്തര ബിരുദം നേടാന്‍ സഹായിക്കുന്നു.

ഇവ കൂടാതെ പഠനസമയത്ത് മികച്ച ശമ്പളത്തോടെ ഇന്റേണ്‍ഷിപ്പ്, ആഴ്ചയില്‍ 20 മണിക്കൂര്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ അനുമതി തുടങ്ങിയ സൗകര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം 18 മാസം ജര്‍മനിയില്‍ തുടരാനും കഴിയും. പഠനശേഷം ഏത് യൂറോപ്യന്‍ രാജ്യത്തും ജോലി ചെയ്യാനും സ്ഥിര താമസമാക്കാനും അവസരമുണ്ട്. പെര്‍മനന്റ് റെസിഡന്‍സി, പൗരത്വം തുടങ്ങിയവയ്ക്കും അവസരം ലഭിക്കുന്നു. 3 ലക്ഷം രൂപ മാസ ശമ്പളമുള്ള ജോലികളാണ് പഠനം പൂര്‍ത്തിയാക്കുന്നവരെ കാത്തിരിക്കുന്നത്.

ഇതിനായി എബിസി ഒരുക്കുന്ന സൗജന്യ സെമിനാറുകള്‍ സംസ്ഥാനത്ത് ആറിടങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്. നവംബര്‍ 21 മുതല്‍ 26 വരെയുള്ള തിയതികളില്‍ തൃശൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം, തിരുവല്ല, കോട്ടയം എന്നിവിടങ്ങളില്‍ വെച്ചാണ് സെമിനാറുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

വിശദ വിവരങ്ങള്‍

നവംബര്‍ 21ന് തൃശൂര്‍ കുറുപ്പം റോഡിലുള്ള ഹോട്ടല്‍ പൂരം ഇന്റര്‍നാഷണലില്‍ വെച്ചാണ് സെമിനാര്‍. രാവിലെ 11 മണിക്ക് സെമിനാര്‍ ആരംഭിക്കും. ബന്ധപ്പെടേണ്ട നമ്പറുകള്‍: 0487 2335835, 94977 15836

എറണാകുളത്ത് നവംബര്‍ 22-ാം തിയതി സെമിനാര്‍ നടക്കും. രാവിലെ 11 മണിക്ക് എബിസി സ്റ്റഡി ലിങ്ക്‌സില്‍ വെച്ചാണ് സെമിനാര്‍. ബന്ധപ്പെടേണ്ട നമ്പറുകള്‍: 0484 2364444, 98951 77888, 94471 86225

23-ാം തിയതി കൊല്ലം ചിന്നക്കടയിലെ ബിഷപ്പ് ജെറോം നഗറിലുള്ള സാന്റാമരിയ ഗ്ലോബല്‍ എഡ്യുക്കേഷനല്‍ വെച്ചാണ് സെമിനാര്‍. ബന്ധപ്പെടേണ്ട നമ്പറുകള്‍: 92075 59922, 92075 59933

24-ാം തിയതി തിരുവനന്തപുരത്തെ സെമിനാര്‍ നടക്കും. സ്റ്റാച്യൂ ജംഗ്ഷനിലെ വൈഎംസിഎ ഹാളില്‍ ആണ് സെമിനാര്‍. ബന്ധപ്പെടേണ്ട നമ്പറുകള്‍: 0471 4013300, 94001 68225

25-ാം തിയതി തിരുവല്ലയിലെ ഹോട്ടല്‍ കെജിഎ എലീറ്റ് കോണ്ടിനെന്റലില്‍ വെച്ച് സെമിനാര്‍ നടക്കും. ബന്ധപ്പെടേണ്ട നമ്പറുകള്‍: 0469 2633355, 94977 18650

26ന് കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടല്‍ അര്‍ക്കേഡിയയിലാണ് സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്. ബന്ധപ്പെടേണ്ട നമ്പറുകള്‍: 0481 2304789, 94951 01234

(Advertorial)