കാറിന് സൈഡ് നല്‍കാത്തതിന് യുവാവിനെ മര്‍ദ്ദിച്ച സംഭവം; ഗണേഷ്‌കുമാര്‍ മാപ്പ് പറഞ്ഞു

കാറിനു സൈഡ് കൊടുത്തില്ലെന്ന പേരില് യുവാവിനെ മര്ദിച്ച സംഭവത്തില് ഗണേഷ് കുമാര് എംഎല്എ മാപ്പു പറഞ്ഞു. ഇതോടെ കേസ് ഒത്തുതീര്ന്നതായിട്ടാണ് റിപ്പോര്ട്ട്. നേരത്തെ പത്തനാപുരം എന്.എസ്.എസ് യൂണിയന് ഓഫീസില് നടന്ന ഒത്തുതീര്പ്പ് ചര്ച്ചയ്ക്കൊടുവിലാണ് ഗണേഷിന്റെ മാപ്പുപറച്ചില്. അതിക്രമത്തിനിരയായ അനന്തകൃഷ്ണനോടും അമ്മ ഷീനയോടും ഗണേഷ് കുമാര് ക്ഷമ ചോദിച്ചതോടെ ദിവസങ്ങളായി തുടരുന്ന വിവാദങ്ങള് അവസാനിച്ചു.
 | 

കാറിന് സൈഡ് നല്‍കാത്തതിന് യുവാവിനെ മര്‍ദ്ദിച്ച സംഭവം; ഗണേഷ്‌കുമാര്‍ മാപ്പ് പറഞ്ഞു

കൊല്ലം: കാറിനു സൈഡ് കൊടുത്തില്ലെന്ന പേരില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ഗണേഷ് കുമാര്‍ എംഎല്‍എ മാപ്പു പറഞ്ഞു. ഇതോടെ കേസ് ഒത്തുതീര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ട്. നേരത്തെ പത്തനാപുരം എന്‍.എസ്.എസ് യൂണിയന്‍ ഓഫീസില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കൊടുവിലാണ് ഗണേഷിന്റെ മാപ്പുപറച്ചില്‍. അതിക്രമത്തിനിരയായ അനന്തകൃഷ്ണനോടും അമ്മ ഷീനയോടും ഗണേഷ് കുമാര്‍ ക്ഷമ ചോദിച്ചതോടെ ദിവസങ്ങളായി തുടരുന്ന വിവാദങ്ങള്‍ അവസാനിച്ചു.

എന്‍.എസ്.എസിന്റെ പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലാണ് സംഭവം കോടതിയിലെത്താതെ ഒതുക്കി തീര്‍ത്തത്. ഗണേഷ് കുമാര്‍ പരസ്യമായി മാപ്പ് പറയുകയോ മാപ്പ് എഴുതി നല്‍കുകയോ വേണമെന്നായിരുന്നു അനന്തകൃഷ്ണന്റെയും വീട്ടുകാരുടെയും ആവശ്യം. ഇത് എംഎല്‍എ അംഗീകരിക്കുകയായിരുന്നു. ഗണേഷിന്റെ പിതാവ് ആര്‍.ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലായിരുന്നു ഒത്തുതീര്‍പ്പു ചര്‍ച്ച.

ജൂണ്‍ 13ന് ഉച്ചയ്ക്ക് ഒന്നരയോടെ ഒരു മരണവീട് സന്ദര്‍ശിച്ച് തിരികെ വരുന്ന സമയത്താണ് എംഎല്‍എയുടെ ഡ്രൈവറും അദ്ദേഹവും ചേര്‍ന്ന് അനന്തകൃഷ്ണനെ മര്‍ദ്ദിച്ചത്. യുവാവിന്റെ അമ്മയുടെ മുന്നില്‍ വെച്ചായിരുന്നു അതിക്രമം. കേസെടുക്കാന്‍ ആദ്യം പോലീസ് വിസമ്മതിച്ചെങ്കിലും സംഭവം വാര്‍ത്തയായതോടെ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. അനന്തകൃഷ്ണന്റെ അമ്മയെ അപമാനിച്ചതായി കേസെടുക്കാന്‍ കോടതി നിര്‍ദേശമുണ്ടാകുമെന്ന് ഭയപ്പെട്ടാണ് ഒത്തുതീര്‍പ്പിലെത്താന്‍ ഗണേഷ് കുമാര്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.