തെളിവ് നൽകാൻ രണ്ട് മാസത്തെ സാവകാശം വേണമെന്ന് ഗണേഷ്

പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് കെ.ബി ഗണേഷ് കുമാർ. പൊതുമരാമത്ത് വകുപ്പിനെതിരെ തെളിവുകൾ ഹാജരാക്കാൻ തയ്യാറാണെന്നും അതിന് രണ്ട് മാസത്തെ സാവകാശം നൽകണമെന്നും അദ്ദേഹം ലോകായുക്ത മുമ്പാകെ ആവശ്യപ്പെട്ടു.
 | 

തെളിവ് നൽകാൻ രണ്ട് മാസത്തെ സാവകാശം വേണമെന്ന് ഗണേഷ്
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് കെ.ബി ഗണേഷ് കുമാർ. പൊതുമരാമത്ത് വകുപ്പിനെതിരെ തെളിവുകൾ ഹാജരാക്കാൻ തയ്യാറാണെന്നും അതിന് രണ്ട് മാസത്തെ സാവകാശം നൽകണമെന്നും അദ്ദേഹം ലോകായുക്ത മുമ്പാകെ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് മാർച്ച് 30ന് നേരിട്ടെത്തി തെളിവുകൾ നൽകണമെന്ന് ലോകായുക്ത ഗണേഷിനോട് നിർദ്ദേശിച്ചു.

ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസ് കേന്ദ്രീകരിച്ചു വൻ അഴിമതി നടക്കുന്നതായി കഴിഞ്ഞമാസം ഒമ്പതിനാണ് ഗണേഷ് കുമാർ നിയമസഭയിൽ ഉന്നയിച്ചത്. മന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫിലുള്ള എ. നാസിമുദ്ദീൻ, എം. അബ്ദുൾ റാഫി, ഐ.എം. അബ്ദുൾറഹ്മാൻ എന്നിവരാണ് അഴിമതിക്കു ചുക്കാൻ പിടിക്കുന്നതെന്നും ഗണേഷ് പറഞ്ഞിരുന്നു.