ആശുപത്രിയിൽ കിടന്നയാളെ കാണാൻ സന്ദർശകരുടെ തിരക്ക്; പരിശോധിച്ച പോലീസിന് കിട്ടിയത് കഞ്ചാവ് പൊതികൾ

കാലൊടിഞ്ഞ് ചികിത്സയിൽ കഴിയുന്നയാളുടെ പക്കൽ നിന്ന് പോലീസ് അരകിലോ കഞ്ചാവ് പിടികൂടി. കൈപ്പുഴ ഇല്ലിപ്പറമ്പിൽ ഷാജി തോമസിന്റെ കിടക്കയുടെ അടിയിൽ നിന്നാണ് പോലീസ് കഞ്ചാവ് പൊതികൾ കണ്ടെടുത്തത്.
 | 

ആശുപത്രിയിൽ കിടന്നയാളെ കാണാൻ സന്ദർശകരുടെ തിരക്ക്; പരിശോധിച്ച പോലീസിന് കിട്ടിയത് കഞ്ചാവ് പൊതികൾ
കോട്ടയം:
കാലൊടിഞ്ഞ് ചികിത്സയിൽ കഴിയുന്നയാളുടെ പക്കൽ നിന്ന് പോലീസ് അരകിലോ കഞ്ചാവ് പിടികൂടി. കൈപ്പുഴ ഇല്ലിപ്പറമ്പിൽ ഷാജി തോമസിന്റെ കിടക്കയുടെ അടിയിൽ നിന്നാണ് പോലീസ് കഞ്ചാവ് പൊതികൾ കണ്ടെടുത്തത്.

കോട്ടയം ജില്ലാ ആശുപത്രിയിൽ കിടക്കുന്ന തോമസിനെ കാണാനെത്തുന്നവരുടെ എണ്ണം കൂടിയപ്പോഴാണ് മറ്റ് രോഗികൾക്ക് സംശയം തോന്നിയത്. ഇവർ നൽകിയ വിവരമനുസരിച്ചെത്തിയ പോലീസ്, തോമസിന്റെ മുറിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

കഞ്ചാവ് വിൽപ്പനയ്ക്ക് ഏറ്റവും സുരക്ഷിതസ്ഥലം ആശുപത്രിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് തോമസ് ഇവിടം തെരഞ്ഞെടുത്തത്. പോലീസ് സ്ഥലത്തെത്തും മുൻപേ തോമസിന്റെ ഭാര്യ രക്ഷപ്പെട്ടു. മെഡിക്കൽ കോളജിൽ നിന്ന് തുടർ ചികിത്സയ്‌ക്കെന്ന പേരിലാണ് തോമസ് കോട്ടയം ജില്ലാ ആശുപത്രിയലെത്തിയത്.